Kerala

വൈദ്യുത ട്രെയിന്‍ ഡിസംബറില്‍ ഓടിത്തുടങ്ങും

കോഴിക്കോട്: വൈദ്യുതീകരണ ജോലികള്‍ 90 ശതമാനവും പൂര്‍ത്തിയായ സ്ഥിതിക്ക് ഷൊര്‍ണൂര്‍-കണ്ണൂര്‍ റൂട്ടില്‍ ഈ വര്‍ഷാവസാനം വൈദ്യുത ട്രെയിന്‍ ഓടിത്തുടങ്ങുമെന്നു പ്രതീക്ഷിക്കുന്നതായി റെയില്‍വേ അധികൃതര്‍. 208 കിലോമീറ്റര്‍ ദൂരത്ത് മുഴുവനായും വൈദ്യുതീകരണം പൂര്‍ത്തിയായെന്നും പണി പൂര്‍ത്തിയാകാനുള്ള മൂന്നു സബ്‌സ്റ്റേഷനുകളില്‍ സ്ഥലം വിട്ടുകിട്ടാന്‍ തടസ്സങ്ങളുണ്ടായിരുന്ന തിരൂരില്‍ എല്ലാ തടസ്സങ്ങളും പരിഹരിച്ചതായും നവംബര്‍ അവസാനത്തോടുകൂടി സബ്‌സ്‌റ്റേഷനുകളുടെ പണി പൂര്‍ത്തിയാക്കുമെന്നും റെയില്‍വേ അധികൃതര്‍ ഉറപ്പുനല്‍കി. തിരൂര്‍, എലത്തൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് സബ്‌സ്റ്റേഷന്‍ പണിയുന്നത്. കോഴിക്കോട് മേല്‍പ്പാലം ഇനിയും ഉയര്‍ത്തണമെന്ന സുരക്ഷാ കമ്മീഷണറുടെ നിര്‍ദേശം തമിഴ്‌നാടിനെ സഹായിക്കാനാണെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും അത്തരമൊരു നിര്‍ദേശം അദ്ദേഹം നല്‍കിയിട്ടില്ലെന്നും അധികൃതര്‍ പറയുന്നു. വൈദ്യുത ട്രെയിന്‍ ഓടിത്തുടങ്ങിയാല്‍ ഷൊര്‍ണൂരില്‍ നിന്നു കണ്ണൂരിലേക്ക് 15 മിനിറ്റോളം സമയലാഭം ഉണ്ടാകുമെന്നും ഇതു യാത്രക്കാര്‍ക്കു കൂടുതല്‍ സൗകര്യപ്രദമാകുമെന്നും റെയില്‍വേ കണക്കുകൂട്ടുന്നു.
Next Story

RELATED STORIES

Share it