wayanad local

വൈദ്യുതി സുരക്ഷാ വാരം മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ്

കല്‍പ്പറ്റ: വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പ് അറിയിച്ചു.
ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പ്, കെഎസ്ഇബി, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, അനര്‍ട്ട് എന്നിവയുടെ ആഭിമുഖ്യത്തില്‍ മെയ് ഒന്നു മുതല്‍ ഒരാഴ്ചക്കാലം വൈദ്യുതി സുരക്ഷാ വാരമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടവിച്ചത്. ഇതിനായി താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം. 1. വൈദ്യുതി ലൈനിന് സമീപമുള്ള മരങ്ങളില്‍ നിന്നു ലോഹനിര്‍മിതമായ കമ്പി, പൈപ്പ് മുതലായവ ഉപയോഗിച്ച് പഴങ്ങള്‍ പറിക്കരുത്. 2. ലൈനിന് താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് സാധനങ്ങള്‍ കയറ്റുകയോ ഇറക്കുകയോ ചെയ്യരുത്. 3. വീട്ടിലെ എര്‍ത്ത് കമ്പിയില്‍ സ്പര്‍ശിക്കാതിരിക്കുക. 4. പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ സ്പര്‍ശിക്കരുത്. കമ്പി പൊട്ടിവീണ കാര്യം ഉടന്‍ തന്നെ കെഎസ്ഇബി അധികൃതരെ അറിയിക്കുക. ലൈന്‍ ഓഫാവുന്നതു വരെ മതിയായ കാവല്‍ ഉറപ്പാക്കുക. 5. കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറിലും പോസ്റ്റുകളിലും പൊതുജനങ്ങള്‍ കയറി ജോലി ചെയ്യരുത്. 6. കെഎസ്ഇബി സപ്ലൈ ഉപയോഗിച്ച് കൃഷി സ്ഥലത്തിന് ചുറ്റുമുള്ള കമ്പിവേലികള്‍ ചാര്‍ജ് ചെയ്യരുത്. 7. കേബിള്‍ ടിവിയുടെ കണക്ടര്‍ ടിവിയുടെ പുറകില്‍ ഘടിപ്പിക്കുമ്പോള്‍ ലോഹനിര്‍മിതമായ ഭാഗങ്ങളില്‍ സ്പര്‍ശിക്കരുത്. 8. വൈദ്യുതി കമ്പികളില്‍ പൊട്ടിവീഴാന്‍ സാധ്യതയുള്ള വിധത്തിലുള്ള വൃക്ഷങ്ങള്‍ കമ്പി ഉപയോഗിച്ച് വലിച്ചുകെട്ടരുത്. 9. കാലകാലങ്ങളില്‍ വൈദ്യുതി ലൈനുകള്‍ക്ക് സമീപമുള്ള മരച്ചില്ലകള്‍ മുറിച്ചുമാറ്റുന്ന കെഎസ്ഇബി അധികൃതരുമായി സഹകരിക്കുക. 10. കന്നുകാലികളെ വൈദ്യുതി പോസ്റ്റുകളില്‍ കെട്ടരുത്. പോസ്റ്റിന്റെ സ്‌റ്റേവയറില്‍ സ്പര്‍ശിക്കുകയോ കന്നുകാലികളെ കെട്ടുകയോ ചെയ്യരുത്. 11. ലൈനുകള്‍ക്ക് സമീപത്തും അടിയിലും കെട്ടിടം നിര്‍മിക്കുന്നതിന് മുമ്പ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ അനുവാദം വാങ്ങണം.
Next Story

RELATED STORIES

Share it