thrissur local

വൈദ്യുതി വിഭാഗത്തില്‍ ടെന്‍ഡര്‍ വിളിച്ച് നിയമനം: കൗണ്‍സില്‍ അംഗീകാരം



തൃശൂര്‍: കോര്‍പ്പറേഷന്‍ വൈദ്യുതിവിഭാഗത്തില്‍ എട്ട് സ്‌പോട്ട് ബില്ലര്‍മാരെ ടെന്‍ഡര്‍ വിളിച്ച കരാര്‍ നല്‍കി നിയമിക്കുന്നതിനുള്ള വിവാദ തീരുമാനത്തിന് കൗണ്‍സിലിന്റെ അംഗീകാരം. വൈദ്യുതി വിഭാഗത്തിലെ തസ്തികകളില്‍ പിഎസ്‌സിയില്‍നിന്നു താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയും മാത്രമേ കെഎസ്ഇബിയുടെ മാനദണ്ഡമനുസരിച്ച് നല്‍കാനാകൂ എന്നിരിക്കേ 68 ജീവനക്കാരെ ടെന്‍ഡര്‍ വിളിച്ച് കരാര്‍ നല്‍കി നിയമനം നല്‍കിയത്. മേയറുടെ മുന്‍കൂര്‍ അനുമതിയോടെയുള്ള നിയമനത്തിന് കൗണ്‍സില്‍ അനുമതി നല്‍കാതിരുന്നത് മേയറുടെ മേല്‍ ഒരു കോടിയിലേറെ രൂപയുടെ ശമ്പള ബാധ്യതക്ക് കാരണമായിരുന്നു. ഭൂരിപക്ഷം വരുന്ന കോണ്‍ഗ്രസ്-ബിജെപി പ്രതിപക്ഷം നിയമനത്തിന് നയപരമായ എതിര്‍പ്പ് രേഖപ്പെടുത്തിയത് ന്യൂനപക്ഷമായ എല്‍ഡിഎഫ് ഭരണപക്ഷത്തെ രാഷ്ട്രീയമായും നിയമപരമായും വെട്ടിലാക്കിയിരുന്നു.പ്രതിപക്ഷത്തിന്റെ നയപരമായ നിലപാടില്‍ നിന്നുള്ള വ്യതിയാനമായിരുന്നു 8 ബില്ലര്‍മാരുടെ കരാര്‍ നിയമനത്തിന് ലഭിച്ച അംഗീകാരം. അതേ സമയം നിയമനത്തിന് അംഗീകാരം നല്‍കാന്‍ കൗണ്‍സില്‍ തീരുമാനമെടുത്തിട്ടില്ലെന്നും അജണ്ടയില്‍ വന്ന വിഷയം മാറ്റിവെക്കുകയായിരുന്നുവെന്നും പ്രതിപക്ഷനേതാവ് അഡ്വ. എം കെ മുകുന്ദന്‍ അറിയിച്ചു. അനധികൃത നിയമനത്തില്‍ നയപരമായി കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടില്‍നിന്നും മാറ്റമില്ലെന്നും മുകുന്ദന്‍ പറഞ്ഞു.അതേസമയം അജണ്ട കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചതായി ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി വ്യക്തമാക്കി. എല്‍ഡിഎഫ് അധികാരത്തില്‍വന്ന ഉടനെ നടത്തിയ ലൈന്‍മാന്‍മാര്‍ ഉള്‍പ്പടെ 68 പേരുടെ നിയമത്തില്‍ സ്‌പോട്ട് ബില്ലര്‍മാരും ഉള്‍പ്പെട്ടിരുന്നു. അതില്‍ എട്ട് ബില്ലര്‍മാരെ 2017-18 വര്‍ഷതേക്കു കൂടി മേയറുടെ മുന്‍കൂര്‍ അനുമതിയോടെ നിയമിച്ചതായിരുന്നു കൗണ്‍സില്‍ അജണ്ടയില്‍ അംഗീകാരത്തിനെത്തിയത്. പ്രത്യേകിച്ച് ചര്‍ച്ചയൊന്നുമില്ലാതെ അജണ്ട പാസാക്കുകയായിരുന്നു. ഒരു മീറ്റര്‍ റീഡിങിനു 4.80 രൂപവെച്ചാണ് കരാര്‍ നിയമനം. കഴിഞ്ഞവര്‍ഷം കരാര്‍ നിയമനം ലഭിച്ച 68 പേരും കൗണ്‍സില്‍ അംഗീകാരമില്ലാതേയും ജോലിയില്‍ തുടരുകയാണ്.സ്‌പോട്ട് ബില്ലര്‍മാരുടെ കരാര്‍ നിയമത്തിനുള്ള ഓഫറിന്് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റിയും അംഗീകാരം നല്‍കിയിരുന്നു. അരണാട്ടുകരയിലെ വിവാദ സ്ഥലമായ ചണ്ടിപുലിപാടത്ത് കോര്‍പറേഷന്‍ വക 3.6 ഏക്കര്‍ സ്ഥലം കൃഷി അനുബന്ധ മെഷിനറികള്‍ സൂക്ഷിക്കാനും കൃഷി നടത്താനുമായി പാട്ടത്തിനു നല്‍കണമെന്ന എല്‍തുരുത്ത് കോള്‍ കര്‍ഷക സഹകരണസംഘത്തിന്റെ അപേക്ഷ യോഗം തള്ളി.ശക്തന്‍നഗറില്‍ കണ്‍സ്യൂമര്‍ സ്റ്റോര്‍ തുടങ്ങുന്നതിന് കൗണ്‍സില്‍ അനുവദിച്ച 1000 ച.അടി സ്ഥലത്ത് തൃശൂര്‍ മൊത്ത വ്യാപാര സഹകരണ സംഘം സ്ഥാപിച്ച കെട്ടിടത്തിന് ചതുരശ്ര അടിക്ക് 80 രൂപ നിരക്കില്‍ വാടക നിശ്ചയിക്കുന്നതിനുള്ള ഓഫിസ് ആവശ്യം കൗണ്‍സില്‍ നിരാകരിച്ചു. 1000 ച.അടി സ്ഥലം 8000 രൂപ തവവാടക നിശ്ചയിച്ചാണ് നേരത്തെ കൗണ്‍സില്‍ അനുവദിച്ചത്. എന്നാല്‍ സ്ഥലത്തു പണിത 1000 ച. അടി കെട്ടിടം താല്‍ക്കാലികമല്ലെന്നും സ്ഥിരം നിര്‍മ്മിതിയാണെന്നും റവന്യു ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമാനമായ തറവാടകക്ക് സ്ഥലം ലഭ്യമാക്കി സ്ഥിരം നിര്‍മ്മിതി നടത്തിയ മറ്റ് സ്ഥാപനങ്ങളില്‍ നിന്നു വാടക ഈടാക്കാമെന്ന ഓഫിസ് നിര്‍ദ്ദേശവും കൗണ്‍സില്‍ നിരാകരിച്ചു.ഓഫീസ് നോട്ട് ചര്‍ച്ച ചെയ്തത് വാടകനിശ്ചയിക്കുന്നതിനായിരുന്നു വിഷയം അജണ്ടയില്‍ ചേര്‍ത്തിരുന്നത്. 80 രൂപ വെച്ച് വാടക നിശ്ചയിച്ചിരുന്നുവെങ്കില്‍ പ്രതിഭാഗം 80,000 ക വാടകയും 8000 രൂപ തറവാടകയും മൊത്ത വ്യാപാര സഹകരണസംഘം നല്‍കേണ്ടിവരുമായിരുന്നു. സംഘം നടത്തിയ സ്ഥിരം നിര്‍മ്മിതി നേരത്തേയും വിവാദമായിരുന്നുവെങ്കിലും അതിന്മേല്‍ നടപടിയൊന്നും എടുത്തിരുന്നില്ല.
Next Story

RELATED STORIES

Share it