Idukki local

വൈദ്യുതി ലൈനിലേക്ക് മരം വീണ് പഞ്ചായത്ത് അംഗത്തിന്റെ വിട് കത്തിനശിച്ചു

കുമളി: വൈദ്യുതി ലൈനിലേക്ക് മരം വീണ് പഞ്ചായത്ത് അംഗത്തിന്റെ വിട് കത്തിനശിച്ചു. നിരവധി വീടുകളിലെ വൈദ്യുതോപകരണങ്ങള്‍ക്കും കേടുപാടുക ള്‍ സംഭവിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മൂഴിയാറില്‍ നിന്നും തേനിയിലേക്കുള്ള 220 കെവി ലൈനിലേക്ക് മരം ഒടിഞ്ഞു വീണതിനെ തുടര്‍ന്ന് ഇവിടെയുള്ള 11 കെവി ലൈനിലേക്ക് വൈദ്യുതി പ്രവഹിച്ചതിനാലാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്.
കുമളി റോസാപ്പൂക്കണ്ടം ഭാഗത്ത് ജനവാസ മേഖലയിലൂടെയാണ് 220 കെവി ലൈന്‍ കടന്നുപോകുന്നത്. ഇവിടെ ജനവാസ മേഖലയോട് ചേര്‍ന്ന ഭാഗത്താണ് മരം ഒടിഞ്ഞ് ലൈനില്‍ പതിച്ചത്. ഇതിനെ തുടര്‍ന്ന് സമീപത്ത് കൂടി കടന്നുപോകുന്ന വിതരണലൈനിലേക്ക് വൈദ്യുതി പ്രവഹിക്കുകയായിരുന്നു. റോസാപ്പൂക്കണ്ടം വാര്‍ഡ് മെംബര്‍ സുമയ്യ സഹീറിന്റെ വീട്ടിലെ ടെലിവിഷ ന്‍ അമിതമായ തോതില്‍ വൈദ്യുതി പ്രവഹിച്ചതു മൂലം പൊട്ടിത്തെറിച്ച് വീട്ടില്‍ തീപടരുകയുമായിരുന്നു. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഉഗ്ര ശബ്ദവും തീയും പുകയും കണ്ട അയല്‍ക്കാരാണ് മുന്‍ ഭാഗത്തെ കതക് തകര്‍ത്ത് അകത്ത് കടന്ന് തീ കെടുത്തിയത്. തീ പിടുത്തത്തെ തുടര്‍ന്ന് ടെലിവിഷന്‍, മേശ, കസേര, സെറ്റി, ടീപ്പോ ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങളും ഫാന്‍, തേപ്പുപെട്ടി ഉള്‍പ്പെടെയുള്ള വൈദ്യുതോപകരണങ്ങളും കത്തി നശിച്ചു. മേശയ്ക്കുള്ളിലുണ്ടായിരുന്ന പതിനായിരം രൂപയും കത്തി നശിച്ചതായി പഞ്ചായത്ത് അംഗം പറഞ്ഞു.
തക്കസമയത്ത്— കണ്ടില്ലെങ്കില്‍ ഇതിനോട് ചേര്‍ന്നുള്ള വീട്ടിലേക്കും തീ പടരുമായിരുന്നു. വൈദ്യുതി പ്രവാഹത്തെ തുടര്‍ന്ന് കിണറ്റിന്‍ കരയില്‍ അഷറഫിന്റെ വീട്ടിലെ ടെലിവിഷന്‍ കത്തി. പൂങ്കായുടെ വീട്ടിലെ ടെലിവിഷനും തകരാറിലായി. ഇവിടെയുള്ള നിരവധി വീടുകളിലെ വയറിങും കത്തി നശിച്ചു. ഇതിലൂടെ ഒരു ലക്ഷത്തില്‍പരം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. സംഭവമറിഞ്ഞയുടന്‍ കുമളി കെഎസ്ഇബി സെക്ഷന്‍ ഓഫിസില്‍ നിന്നും ഉദ്യോഗസ്ഥരെത്തി നാശനഷ്ടമുണ്ടായ വീടുകളിലെത്തി റിപോര്‍ട്ട് തയാറാക്കി.
Next Story

RELATED STORIES

Share it