kasaragod local

വൈദ്യുതി ലൈനിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരം ഭീഷണിയുയര്‍ത്തുന്നു

മുള്ളേരിയ: പാതയോരത്ത് വൈദ്യുതി ലൈനിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന കൂറ്റന്‍ മരം അപകടഭീഷണിയുയര്‍ത്തുന്നു. ആദൂര്‍ പോലിസ് സ്‌റ്റേഷന് സമീപത്തായാണ് മരം ഏത് സമയവും നിലംപൊത്താവുന്ന രീതിയിലുള്ളത്.
ആദുര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കെത്തുന്ന വിദ്യാര്‍ഥികള്‍ കടന്ന് പോകുന്നതും ഇതുവഴിയാണ്. കൂടാതെ ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാന പാതയോരത്ത് നില്‍ക്കുന്ന മരം വാഹനങ്ങള്‍ക്കും ഭീഷണിയാണ്. ഈ മരത്തിന്റെ ശിഖരങ്ങള്‍ തട്ടി നില്‍ക്കുന്ന രീതിയില്‍ വിവിധ  ഭാഗങ്ങളിലേക്കുള്ള വൈദ്യുതി ലൈന്‍ കടന്നു പോകുന്നതും മരത്തിന് തൊട്ടുരുമിയാണ്.
കാറ്റൊന്ന് ആഞ്ഞ് വീശിയാല്‍ മരം കടപുഴകി വീഴാവുന്ന തരത്തിലാണുള്ളത്. ഇത് വന്‍ ദുരന്തത്തിന് കാരണമാവും. പാതയോരത്ത് അപകട ഭീഷണി ഉയര്‍ത്തുന്ന തരത്തിലുള്ള മരം മുറിച്ച് മാറ്റാണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് ഇവിടെ നടപ്പായിട്ടില്ല.
വൈദ്യുതി ലൈനില്‍ തട്ടി നില്‍ക്കുന്ന തരത്തില്‍ അപകട ഭീഷണിയായിട്ടും കെഎസ്ഇബി, പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് നാട്ടൂകാരുടെ പരാതി. സംസ്ഥാന പാതയോരത്ത് അപകട ഭീഷണിയായിട്ടുള്ള മരങ്ങള്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it