വൈദ്യുതി മോഷണം : കെഎസ്ഇബി നടപടി ശക്തമാക്കുന്നു
BY fousiya sidheek18 May 2017 3:25 AM GMT
fousiya sidheek18 May 2017 3:25 AM GMT
തിരുവനന്തപുരം: വൈദ്യുതി മോഷണം കണ്ടുപിടിക്കാനും വൈദ്യുതിയുടെ ദുരുപയോഗം തടയാനുമുള്ള നടപടികള്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡ് (എപിടിഎസ്) വിഭാഗം ശക്തമാക്കുന്നു. 2017 മാര്‍ച്ച് 31 വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ സംസ്ഥാനത്ത് ആകെ നടത്തിയ പരിശോധനയില്‍ 194 വൈദ്യുതി മോഷണങ്ങളും 3939 വൈദ്യുതി ദുരുപയോഗവും കണ്ടെത്തി. ഇതിലൂടെ ക്രമക്കേട് കണ്ടെത്തിയ 49. 55 കോടി രൂപയില്‍ 22.08 കോടി രൂപ ഇതുവരെയായി ബോര്‍ഡിനു പിരിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ബാക്കി തുക കൂടി പിരിച്ചെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. 2015-16ല്‍ ഈയിനത്തില്‍ 18.69 കോടി രൂപയാണ് പിരിച്ചെടുത്തിട്ടുള്ളത്. വൈദ്യുതി മോഷണവും വൈദ്യുതിയുടെ ദുരുപയോഗവും തടയുന്നതില്‍ പൊതുജനങ്ങളുടെയും ഉപഭോക്താക്കളുടെയും ജാഗ്രതയും സഹകരണവും പ്രതീക്ഷിക്കുന്നതായി വൈദ്യുതി ബോര്‍ഡ് അറിയിച്ചു. എവിടെയെങ്കിലും വൈദ്യുതി മോഷണമോ വൈദ്യുതി ദുരുപയോഗമോ ശ്രദ്ധയില്‍പ്പെട്ടാല്‍ താഴെ പറയുന്ന ടെലഫോണ്‍ നമ്പറുകളിലോ ്ശഴശഹമിരല.സലെയ@ഴാമശഹ.രീാ എന്ന ഇമെയിലിലോ 1912 എന്ന ഉപഭോക്തൃ സേവന കേന്ദ്ര നമ്പറിലേക്കോ അറിയിക്കണം. കാസര്‍കോട്-04994 255666, കോഴിക്കോട്-0495 2760601, കണ്ണൂര്‍-9446008488,മലപ്പുറം9446008486,വയനാട-9446008171, തൃശൂര്‍-0487 2380620, എറണാകുളം-0484 2392179, പാലക്കാട്-04912546011, ഇടുക്കി-0486 2235281, ആലപ്പുഴ-9496018592, കോട്ടയം-0481 2340250,പത്തനംത്തിട്ട-0469 2702702, കൊല്ലം-0474 2763126, തിരുവനന്തപുരം-0471 2514443. സത്യസന്ധമായ വിവരങ്ങള്‍ അറിയിക്കുന്നവര്‍ക്ക് ഈടാക്കുന്ന പിഴയുടെ അടിസ്ഥാനത്തില്‍ പാരിതോഷികം നല്‍കുമെന്നും കെഎസ്ഇബി അറിയിച്ചു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT