വൈദ്യുതി പ്രശ്‌നപരിഹാരം: കേന്ദ്രീകൃത സംവിധാനവുമായി ബന്ധപ്പെടണം

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് വൈദ്യുതി മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെടാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി.
ഇത്തരത്തില്‍ വരുന്ന നിര്‍ദേശങ്ങളും പരാതികളും ബന്ധപ്പെട്ടവര്‍ക്ക് യഥാസമയം കൈമാറും. വൈദ്യുതി തടസ്സങ്ങള്‍, പുതിയ കണക്ഷന്റെ നിരക്ക് തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ കെഎസ്ഇബിയില്‍ കേന്ദ്രീകൃത സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട് (ഫോണ്‍: 1912, 0471-2555544). ഇതില്‍ പരാതികള്‍ രേഖപ്പെടുത്തുകയും ഡോക്കറ്റ് നമ്പര്‍ നല്‍കുകയും ചെയ്യും. പരാതിയുടെ തുടര്‍നടപടികള്‍ക്കായി ഡോക്കറ്റ് നമ്പര്‍ അത്യാവശ്യമാണ്. കെഎസ്ഇബിയുടെ പരാതിപരിഹാരസേവനം ഉപയോഗപ്പെടുത്തിയ ശേഷവും പരിഹാരമായില്ലെങ്കില്‍ ഉന്നത ഉദ്യോഗസ്ഥരെയും മന്ത്രിയുടെ ഓഫിസുമായും ബന്ധപ്പെടാം.
Next Story

RELATED STORIES

Share it