kozhikode local

വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ പുതിയ സാധ്യതകള്‍ കണ്ടെത്തണം: മന്ത്രി



കോഴിക്കോട്: വൈദ്യുതി രംഗത്തെ പ്രതിസന്ധി മറികടക്കാന്‍ പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്ന്് വൈദ്യുതി  മന്ത്രി എം എം മണി. അക്ഷയ ഊര്‍ജ ടെക്‌നീഷ്യന്‍മാര്‍ക്ക് അനെര്‍ട്ട് ഏര്‍പ്പെടുത്തിയ സൗജന്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നളന്ദ ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഊര്‍ജ മേഖലയിലെ പ്രതിസന്ധി കടുത്തതാണ്. ജലവൈദ്യൂതി, സോളാര്‍, കാറ്റ്, താപനിലയം, കല്‍ക്കരി തുടങ്ങിയ സാധ്യതകള്‍ക്ക് ഉപരിയായി  പുതിയ സാങ്കേതിക വിദ്യയും വികസിപ്പിച്ചെടുക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.  ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം അനെര്‍ട്ടിന്റെ അംഗീകാരം ലഭിച്ച റിന്യൂവബിള്‍ എനര്‍ജി ടെക്‌നീഷ്യന്‍മാര്‍ക്ക് തൊഴില്‍ സമയത്ത് സംഭവിക്കുന്ന അപകടങ്ങള്‍ക്ക് സൗജന്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. ചികിത്സക്കായി 30000 രൂപയും സഹായ ധനമായി മൂന്ന് ലക്ഷം രൂപയുമാണ് ലഭ്യമാവുക. അനെര്‍ട്ട് ഡയറക്ടര്‍ ഡോ. ആര്‍ ഹരികുമാര്‍, പ്രോഗ്രാം ഓഫീസര്‍മാരായ  സി കെ ചന്ദ്രബോസ്, പി ജയചന്ദ്രന്‍ നായര്‍, യൂണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനി ഡെപ്യൂട്ടി മാനേജര്‍ എം പ്രദീപ്കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it