Pathanamthitta local

വൈദ്യുതി പോസ്റ്റ് കാടുമൂടിയ നിലയില്‍

വൈദ്യുതി പോസ്റ്റ് കാടുമൂടിയ നിലയില്‍പന്തളം: വൈദ്യുതി ബോര്‍ഡിന്റെ ടച്ചിങ്‌വെട്ട് തകൃതിയായി നടത്തിയിട്ടും ഇലക്ട്രിക് പോസ്റ്റുകള്‍ കാടു മൂടിയ അവസ്ഥയില്‍. ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നു മാസങ്ങളില്‍ വൈദ്യുതി മുടക്കി പ്രവൃത്തികള്‍ നടത്തിയിട്ടും ഉള്‍പ്രദേശങ്ങളിലെ പോസ്റ്റുകള്‍ ഇപ്പോഴും കാടു മൂടിയ നിലയിലാണ്. മെഡിക്കല്‍ മിഷന്‍ ജങ്ഷന്‍-പൂഴിക്കാട് റോഡില്‍ സ്ഥാപിച്ചിട്ടുള്ള എം കെ-9/1/2 പോസ്റ്റില്‍ നിന്നും പോവുന്ന ലൈന്‍ ബന്ധിപ്പിച്ചിരിക്കുന്ന തൂണ്‍ കാടുമൂടിയിട്ട് നാളുകളേറെയായി. വിഷയം നാട്ടുകാര്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. പന്തളം മെഡിക്കല്‍ മിഷന്‍ ജങ്ഷന് സമീപം വൈദ്യുതി പോസ്റ്റ് കാടുമൂടിയ നിലയില്‍
Next Story

RELATED STORIES

Share it