kasaragod local

വൈദ്യുതി പോസ്റ്റുകളിലെ ഫഌക്‌സുകളും ബാനറുകളും മാറ്റിയില്ല

തൃക്കരിപ്പൂര്‍: വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ ബോര്‍ഡുകളും കൊടിതോരണങ്ങളും നീക്കണമെന്ന സര്‍വകക്ഷി തീരുമാനം ഇനിയും നടപ്പിലായില്ല. തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി പോസ്റ്റുകളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ചന്തേര പോലിസ് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്ത് ഫഌക്‌സുകളും കൊടിതോരണങ്ങളും ഈമാസം അഞ്ചിന് നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
കഴിഞ്ഞമാസം 22ന് തൃക്കരിപ്പൂരില്‍ നടന്ന പഞ്ചായത്ത് മുസ്‌ലിംലീഗ് സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി തൂണുകളില്‍ ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചിരുന്നു.
കഴിഞ്ഞ മാസം അഞ്ചിന് നടന്ന തൃക്കരിപ്പൂര്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സമ്മേളനത്തിന്റെ ഫഌക്‌സുകളും ബാനറുകളും നീക്കം ചെയ്യാത്തതിനെ തുടര്‍ന്നാണ് ലീഗ് പ്രവര്‍ത്തകര്‍ വൈദ്യുതി പോസ്റ്റില്‍ ബാനറുകള്‍ തൂക്കിയത്. പ്രശ്‌നം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ വീണ്ടും സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്ത് അഞ്ചിന് മുഴുവന്‍ ഫഌക്‌സുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിരുന്നുവെങ്കില ും ഇതുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it