Flash News

വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കുക: എസ്.ഡി.പി.ഐ

കോഴിക്കോട്:  സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്നും വര്‍ധനവ് പിന്‍വലിക്കാന്‍ അടിയന്തിരമായി സര്‍ക്കാര്‍ തയ്യാറാവണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി.കെ. ഉസ്മാന്‍ ആവശ്യപ്പെട്ടു. വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്നടക്കം കോടിക്കണക്കിന് രൂപ  കുടിശ്ശികയിനത്തില്‍ ബോര്‍ഡിന് കിട്ടാനുണ്ടായിട്ടും നാളിതുവരെയായി പിരിച്ചെടുക്കാനുള്ള യാതൊരു സംവിധാനവും കൈക്കൊണ്ടിട്ടില്ല. കുടിശ്ശിക പിരിച്ചെടുക്കുകയും വൈദ്യുതി വിതരണം മൂലമുണ്ടാകുന്ന പ്രസരണ നഷ്ടം തടയുകയും ബോര്‍ഡിന്റെ കെടുകാര്യസ്ഥത അവസാനിപ്പിക്കുകയും ചെയ്താല്‍ കെ.എസ്.ഇ.ബി ലാഭത്തിലാക്കാന്‍ കഴിയും എന്നിരിക്കെ ജനങ്ങള്‍ക്കുമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍ നടപടി അംഗീകരിക്കാവുന്നതല്ല. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും തൊഴിലില്ലായ്മയും കടുത്ത വരള്‍ച്ചയും മൂലം പൊറുതിമുട്ടുന്ന ജനങ്ങള്‍ക്കേറ്റ ഇരുട്ടടിയാണ് വൈദ്യുതി ചാര്‍ജ്ജ് നിരക്ക് വര്‍ധനവെന്നും വര്‍ധിപ്പിച്ച നിരക്ക് പിന്‍വലിച്ച് സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it