kozhikode local

വൈദ്യുതി തൂണുകളില്‍ സ്ഥാപിച്ച ഫഌ്‌സ് ബോര്‍ഡുകളും ബാനറുകളും അഴിച്ചുമാറ്റി

മുക്കം: മുക്കം നഗരസഭയില്‍ വന്‍ അപകട സാധ്യതയുയര്‍ത്തി വൈദ്യുതി തൂണുകളില്‍ സ്ഥാപിച്ചിരുന്ന ഫ്‌ലക്‌സുകളും ബാനറുകളും കെഎസ്ഇബി അധികൃതരുടെ നേതൃത്വത്തില്‍ അഴിച്ചു മാറ്റി. 15 ദിവസം മുമ്പ് നിയമപരമായി നോട്ടീസ് നല്‍കിയിട്ടും അഴിച്ചുമാറ്റാത്ത വിവിധ വ്യാപാര സ്ഥാപനങ്ങളുടേയും രാഷ്ടീയ പാര്‍ട്ടികളുടേയും യുവജന സംഘടനകളുടേയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും 100 കണക്കിന് ബോര്‍ഡുകളും ബാനറുകളും ജീവനക്കാര്‍ അഴിച്ചു മാറ്റി. അനധികൃതമായിപോസ്റ്റില്‍ സ്ഥാപിച്ച ബാനറുകളും മറ്റും
മഴക്കാലത്ത് വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കെഎസ്ഇബി പ്രത്യേക സര്‍ക്കുലര്‍ തന്നെ മുഴുവന്‍ സെക്ഷന്‍ ഓഫീസുകളിലേക്കും അയച്ചിരുന്നു.ഇതിന്റെ ഭാഗമായാണ് നടപടി. അതേസമയം ഇത്തരം നടപടികള്‍ ഓരോ വര്‍ഷവും നടക്കാറുണ്ടങ്കിലും കെഎസ്ഇ ബി ജീവനക്കാര്‍ പോയതിന് പിന്നാലെ വീണ്ടും ബോര്‍ഡുകള്‍ വൈദ്യുതി പോസ്റ്റുകളില്‍ നിറയാറാണ് പതിവ്. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതാണ് ഇതിന് കാരണം.
Next Story

RELATED STORIES

Share it