malappuram local

വൈദ്യുതിബന്ധം വിച്ഛേദിക്കാനെത്തിയ ജീവനക്കാരനെ മര്‍ദിച്ചെന്ന്

മഞ്ചേരി: വൈദ്യുതി ബന്ധം വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരനെ മര്‍ദിച്ചെന്ന് പരാതി. തൃക്കലങ്ങോട് ഇലക്ട്രിക്കല്‍ സെക്്ഷന്‍ ഓഫിസിലെ ലൈന്‍മാന്‍ ഷാജഹാനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ മഞ്ഞപ്പറ്റ പടിഞ്ഞാറേത്തല പുന്നക്കോടന്‍ വീട്ടില്‍ പി അബ്ദുല്‍സമദിനെതിരേ മഞ്ചേരി പോലിസ് കേസെടുത്തു. ഇക്കഴിഞ്ഞ രണ്ടിനാണ് സംഭവം. വൈദ്യുതി ബില്ല് നിരന്തരം ആവശ്യപ്പെട്ടിട്ടും അടയ്ക്കാത്തതിനെ തുടര്‍ന്ന് അസിസ്റ്റന്റ് എന്‍ജിനീറുടെ നിര്‍ദേശപ്രകാരം എത്തിയപ്പോഴായിരുന്നു മര്‍ദനമെന്ന് ഷാജഹാന്‍ പറഞ്ഞു.
കുടിശിക അടക്കാന്‍ അബ്ദുല്‍സമദ് തയാറായില്ലെന്നും ജീവനക്കാരനോട് തട്ടിക്കയറുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കാനൊരുങ്ങുമ്പോഴാണ് മര്‍ദനമേറ്റത്. ഓഫിസില്‍ തിരിച്ചെത്തിയ ഷാജഹാന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൃത്യ നിര്‍വഹണത്തിലേര്‍പ്പെടുന്ന ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും തൃക്കലങ്ങോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസിലെ ജീവനക്കാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it