വൈദ്യുതിക്ഷാമം: പമ്പ്ഡ് സ്റ്റോറേജുമായി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിനു നൂതന സാങ്കേതികവിദ്യയുമായി കെഎസ്ഇബി. പമ്പ്ഡ് സ്റ്റോറേജ് ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്ലാന്റ്‌സ് എന്ന സാങ്കേതികവിദ്യയാണ് കെഎസ്ഇബി പുതുതായി പരീക്ഷിക്കുന്നത്.
വൈദ്യുതി ഉപഭോഗം കുറവുള്ള പകല്‍ സമയത്ത് ഉല്‍പ്പാദിപ്പിക്കുന്ന അധിക വൈദ്യുതി ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് ഉന്നത മര്‍ദ്ദത്തില്‍ ശേഖരിച്ചുവച്ച് പിന്നീട് ആവശ്യാനുസരണം വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന വിദ്യയാണ് പമ്പ്ഡ് സ്റ്റോറേജ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ വിദ്യ ഉപയോഗിക്കുന്നുവെങ്കിലും കേരളത്തില്‍ ഇതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നത് ആദ്യമായാണ്.
സാധാരണയായി ഗാര്‍ഹിക വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതലായിരിക്കുന്നത് വൈകീട്ട് ആറുമുതല്‍ രാത്രി 10വരെയാണ്. ഈ സമയത്തെ വര്‍ധിച്ച ഊര്‍ജാവശ്യങ്ങള്‍ക്കായി കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദനം അനിവാര്യമാണ്. ഇതിനുവേണ്ടിയാണു പുതിയ സാങ്കേതികവിദ്യ പരീക്ഷിക്കുന്നത്. കേരളത്തിലെ ജലവൈദ്യുതിനിലയങ്ങളി ല്‍ ഈ സംവിധാനം സ്ഥാപിക്കാനാവുമോ എന്നു പരിശോധിച്ചുകഴിഞ്ഞു.
ദൈനംദിന ഊ ര്‍ജ ഉപഭോഗത്തിലെ മാറ്റങ്ങള്‍ ഫലപ്രദമായി പരിഹരിക്കുന്നതിന് പമ്പ്ഡ് സ്റ്റോറേജ് സാങ്കേതികവിദ്യയുടെ വിന്യാസം വഴി സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഈ വിഷയത്തില്‍ കേരളത്തിന്റെ സാധ്യതകള്‍ ആരായുന്നതിന് ഈ രംഗത്തെ വിദഗ്ധരെ പങ്കെടുപ്പിച്ച് ദേശീയ ശില്‍പശാല സംഘടിപ്പിക്കുമെന്ന് ബോ ര്‍ഡ് ചെയര്‍മാന്‍ എം ശിവശങ്കര്‍ അറിയിച്ചു. തിരുവനന്തപുരം എ ന്‍ജിനീയറിങ് കോളജുമായി ചേര്‍ന്നാണ് ഈ മാസം 25, 26 തിയ്യതികളില്‍ ശില്‍പശാല സംഘടിപ്പിക്കുന്നത്.
ഊര്‍ജ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഉത്തമമാര്‍ഗം എന്ന നിലയില്‍ ഈ വിഷയത്തില്‍ ക്രിയാത്മകമായ ചര്‍ച്ചകളാണ് ശില്‍പശാലകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു. താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. വെബ്‌സൈറ്റ് (ംംം.ംുെ2ൈ016.രല.േമര. ശി)
Next Story

RELATED STORIES

Share it