ernakulam local

വൈദ്യസഹായം വീട്ടില്‍ എത്തിക്കാന്‍ ഇനി മെഡികാര്‍

കൊച്ചി: ഒരു ഫോണ്‍കോളിലൂടെ അടിയന്തര വൈദ്യസഹായം എത്തിക്കുന്ന മെഡികാര്‍ സംരഭം എറണാകുളത്ത് പ്രവര്‍ത്തനം ആരംഭിച്ചതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇസിജി, നെബുലൈസേഷന്‍ തുടങ്ങിയ ആധുനിക വൈദ്യ ഉപകരണങ്ങളാല്‍ സജ്ജമായ കാര്‍ ഫോണ്‍കോളിനുശേഷം 15 മിനുട്ടിനുള്ളില്‍ വീട്ടില്‍ എത്തും.
പ്രാഥമിക പരിചരണത്തിനപ്പുറം രോഗിക്ക് ഫിസിഷ്യന്റെയും പരിശീലനം ലഭിച്ച നഴ്‌സിന്റെയും സേവനം മെഡികാര്‍ ലഭ്യമാക്കുന്നു. ആവശ്യമെങ്കില്‍ മെഡികാറില്‍ രോഗിയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യും. ആശുപത്രികളില്‍ കൂടെ നില്‍ക്കാന്‍ ആളില്ലെന്ന വിഷമം പരിഹരിച്ച് കൃത്യമായ ഇടവേളകളില്‍ വീട്ടിലെ അന്തരീക്ഷത്തില്‍ ചികിത്സ നല്‍കാന്‍ കഴിയുന്നു എന്നതും മെഡികാറിന്റെ പ്രത്യേകതയാണ്.
സാധാരണ ഒരു ഫിസിഷ്യനെ കാണുന്നതിന്റെ ചെലവ് മാത്രമാവുന്ന മെഡികാര്‍ സംവിധാനം എല്ലാദിവസവും 24 മണിക്കൂറും ലഭ്യമാവും. ഇപ്പോള്‍ തൃപ്പൂണിത്തുറയില്‍ മാത്രമാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നതെങ്കിലും നഗരത്തിന്റെ 5 കിലോമീറ്റര്‍ പരിധികളില്‍ ഓഫിസുകള്‍ തുടങ്ങാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ കൊച്ചിമേഖലാ നേതൃത്വം വഹിക്കുന്ന ഡോ.സാഗര്‍, രഞ്ജിത് നെടുങ്ങാടി, കെ എന്‍ അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തി ല്‍ പങ്കെടുത്തു
Next Story

RELATED STORIES

Share it