thrissur local

വൈദ്യശാസ്ത്ര മേഖലയിലെ പ്രൊജക്റ്റുകളുമായി ജ്യോതി കോളജ്



തൃശൂര്‍: തൃശൂര്‍ പൂരം എക്‌സിബിഷനില്‍ ഒരുകൂട്ടം വൈദ്യശാസ്ത്ര മേഖലയിലെ പ്രൊജക്റ്റുകളുമായി ജ്യോതി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികൂട്ടം ജൂബിലി മിഷന്‍ പവലിയനില്‍ ഒന്നിച്ചുകൂടുന്നു. ജ്യോതി എന്‍ജിനീയറിങ് കോളജിന്റെ സാമൂഹികപ്രതിബദ്ധതയുടെ ഭാഗമായി, പൊതുജനങ്ങളെ പ്രബുദ്ധമാക്കാന്‍ വേണ്ടിയുള്ള കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ കീഴിലാണ് ഈ സംരംഭം ഈ വര്‍ഷം തുടക്കം കുറിക്കുന്നത്. ലോകശ്രദ്ധ തന്നെ പിടിച്ചുപറ്റിയ ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെടുന്നവര്‍ക്ക് നാവ് കൊണ്ട് നിയന്ത്രിക്കാവുന്ന വീല്‍ചെയറും ടിഡിഎസ് (ടങ്ങ് ഡ്രിവണ്‍ സിസ്റ്റം), സൂര്യപ്രകാശത്തില്‍ നിന്നും പ്രവര്‍ത്തിപ്പിക്കാവുന്ന ശീതീകരണയന്ത്രവും തുടങ്ങി വിജ്ഞാനപ്രദവും, കൗതുകരവും, ആധുനികലോകത്തിന് അത്യന്താപേക്ഷിതമായ വിവിധ പ്രൊജക്റ്റുകള്‍ അവിടെ ഒരുക്കിയിട്ടുണ്ട് എന്ന് കോളജ് പിആര്‍ഒ ഫാദര്‍ ജിന്റൊ പെരേപ്പാടന്‍ അറിയിച്ചു. എക്‌സിബിഷന്‍ കൗണ്ടറിന്റെ ഉദ്ഘാടനം തൃശൂര്‍ അതിരൂപത മെത്രാപോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വഹിച്ചു. മാനേജര്‍ മോണ്‍. തോമസ് കാക്കശ്ശേരി, അസിസ്റ്റന്റ് മാനേജര്‍ ഫാദര്‍ റോയ് ജോസഫ് വടക്കന്‍, പ്രിന്‍സിപ്പല്‍ ഡോ. കെ കെ ബാബു, അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റര്‍ ഫ്രാന്‍സിസ് ജോര്‍ജ് സംസാരിച്ചു.
Next Story

RELATED STORIES

Share it