kozhikode local

വൈദ്യര്‍ അക്കാദമി ഉപകേന്ദ്ര സമര്‍പ്പണവും സാംസ്‌കാരിക ഘോഷയാത്രയും ഇന്ന്

നാദാപുരം: സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ കേരളത്തിലെ ആദ്യത്തെ ഉപകേന്ദ്രം ഇന്ന് നാദാപുരത്ത് പ്രവര്‍ത്തന സജ്ജമാകും. കേന്ദ്രം ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ടു ദിവസങ്ങളായി നടക്കുന്ന വിവിധ പരിപാടികള്‍ നാടിനെ ഉല്‍സവ ലഹരിയിലാഴ്ത്തി. ഇന്നലെ രാവിലെ നാദാപുരം ഗവ. യുപി സ്—കൂളില്‍ നടന്ന ജില്ലാതല മാപ്പിളപ്പാട്ട് ആലാപന മല്‍സരം കവി കുന്നത്ത് മൊയ്തു മാസ്റ്റര്‍ ഉദ്—ഘാടനം ചെയ്തു. സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ കരയത്ത് ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. അക്കാദമി സെക്രട്ടറി റസാഖ് പയമ്പറോട്ട് , ഗ്രാമ പാന്‍ പഞ്ചായത്ത് അംഗങ്ങളായ പി കെ കൃഷ്ണന്‍, വി എ അമ്മദ് ഹാജി, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ വി സി ഇഖ്ബാല്‍, കണ്‍വീനര്‍ സി എച്ച് മോഹനന്‍,രജീന്ദ്രന്‍ കപ്പള്ളി , എം കെ അഷ്—റഫ്, സി വി ഹമീദ് ഹാജി ,  ഇ സിദ്ദീഖ് മാസ്റ്റര്‍ ,അഡ്വ. സി ഫൈസല്‍ ,അനു പാട്യംസ് സംസാരിച്ചു. രാത്രി നാദാപുരം ബസ് സ്റ്റാന്‍ഡില്‍ മോയിന്‍കുട്ടി വൈദ്യരുടെ ജീവിതം അനാവരണം ചെയ്യുന്ന ഇശലിന്റെ കനല്‍ തോറ്റിയ കവി എന്ന ഡോക്യുമെന്ററി പ്രദര്‍ശനം നടന്നു. കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ സ്‌നേഹ സന്ദേശം നല്‍കി. ഇന്ന്  വൈകീട്ട് നാലിന് വര്‍ണ ശബളമായ സാംസ്‌കാരിക ഘോഷയാത്ര കക്കംവെള്ളിയില്‍ നിന്ന് തുടങ്ങും. നാദാപുരം ഗവ. യുപി സ്—കൂളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എ കെ ബാലന്‍ ഉപകേന്ദ്രം നാടിനു സമര്‍പ്പിക്കും.  ഇ കെ വിജയന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. രാത്രി ഏഴു മണിക്ക് വൈദ്യര്‍ അക്കാദമി അവതരിപ്പിക്കുന്ന ഇശല്‍ ഇമ്പം പരിപാടിയും അരങ്ങേറും.
Next Story

RELATED STORIES

Share it