kozhikode local

വൈദ്യര്‍ അക്കാദമി ഉപകേന്ദ്രം: ഉദ്ഘാടന പരിപാടികള്‍ക്ക് ഇന്നു തുടക്കം

നാദാപുരം: സാംസ്‌ക്കാരിക വകുപ്പിന് കീഴില്‍ നാദാപുരത്ത് ആരംഭിക്കുന്ന മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ഉപകേന്ദ്രം ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. രാവിലെ ഒമ്പതു മണിക്ക് ഇശല്‍ കൂട്ടം സ്‌നേഹ സന്ദേശ യാത്ര പേരോട് എംഐഎം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നാരംഭിക്കും. എം കെ അഷ്‌റഫ് ഡയറക്ടറും സി രാഗേഷ് കോ ഓഡിനേറ്ററുമായ യാത്രയില്‍ ജില്ലയിലെ മാപ്പിളപ്പാട്ട് ഗായകരുടെ സംഗീത വിരുന്നുണ്ടാകും. ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്—കൂള്‍ പുളിയാവ് നാഷണല്‍ കോളേജ് ഉമ്മത്തൂര്‍ എസ്‌ഐ ഹയര്‍ സെക്കണ്ടറി സ്—കൂള്‍ പാറക്കടവ് വളയം വാണിമേല്‍ കല്ലാച്ചി എന്നീ കേന്ദ്രങ്ങളില്‍ പര്യടനം നടത്തുന്ന യാത്ര വൈകീട്ട് ആറിന് നാദാപുരത്ത് സമാപിക്കും. സമാപന ചടങ്ങിന് ശേഷം നാട്ടുകാരായ പാട്ടുകാര്‍ അണിനിരക്കുന്ന പാടാം നമുക്ക് പാടാം എന്ന ഗാന വിരുന്നുണ്ടാകും. ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി മെഹന്തി മേള നാദാപുരം ബിഎഡ് സെന്ററില്‍ നടക്കും. പരിപാടിയുടെ പ്രചരണാര്‍ത്ഥം സിവില്‍ സൊസൈറ്റി ബൈക്കേഴ്‌സ് സംഘടിപ്പിച്ച സൈക്കിള്‍ സവാരി ആവേശകരമായി. കല്ലാച്ചി പെട്രോള്‍ പമ്പിന് സമീപത്തു നിന്ന് തുടങ്ങിയ റാലിയില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ നിരവധി പേര്‍ പങ്കാളികളായി. സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ സൂപ്പി നരിക്കാട്ടേരി അഡ്വ. എ സജീവന്‍  കെ പി കുമാരന്‍ മാസ്റ്റര്‍ അഡ്വ. പി ഗവാസ്  എ മോഹന്‍ദാസ് കരയത്ത് ഹമീദ് ഹാജി  പാച്ചാക്കൂല്‍ അബുഹാജി എന്നിവര്‍ ചേര്‍ന്ന് റാലി ഫ്—ളാഗ് ഓഫ് ചെയ്തു. സമാപന കേന്ദ്രമായ നാദാപുരത്ത് ,വി സി ഇഖ്ബാല്‍ ,സി എച്ച് മോഹനന്‍ , ഇ സിദ്ദീഖ് മാസ്റ്റര്‍ സംബന്ധിച്ചു. സമാപന ചടങ്ങില്‍ ഷൗക്കത്തലി എരോത്ത് അധ്യക്ഷത വഹിച്ചു. നാദാപുരം പ്രസ്—ക്ലബ് പ്രസിഡണ്ട് എം കെ അഷ്—റഫ്  സെക്രട്ടറി വത്സരാജ് മണലാട്ട് , സി രാഗേഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it