Flash News

വൈദികര്‍ക്ക് മുന്നറിയിപ്പുമായി അന്വേഷണ സംഘം: കൂടുതല്‍ അറസ്റ്റുകള്‍ ഇന്നുണ്ടായേക്കാം

വൈദികര്‍ക്ക് മുന്നറിയിപ്പുമായി അന്വേഷണ സംഘം: കൂടുതല്‍  അറസ്റ്റുകള്‍ ഇന്നുണ്ടായേക്കാം
X

കോട്ടയം : കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലുള്ള വൈദികര്‍ ഉടന്‍ കീഴടങ്ങണമെന്ന് അന്വേഷണ സംഘത്തിന്റെ അന്ത്യശാസനം. കീഴടങ്ങിയില്ലെങ്കില്‍ ഇവരെ അറസ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് െ്രെകംബ്രാഞ്ച്. വൈദികര്‍ക്കായുള്ള തിരച്ചില്‍ അന്വേഷണ സംഘം ഊര്‍ജ്ജിതമാക്കി. വൈദികരെ ഒളിപ്പിച്ചവര്‍ക്കെതിരെയും കേസെടുക്കുമെന്ന് െ്രെകംബ്രാഞ്ച് സംഘം മുന്നറിയിപ്പ് നല്‍കി.
യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ട് വൈദികര്‍ കൂടി ഇന്ന് കീഴടങ്ങിയേക്കുമെന്നാണ് സൂചന.  വൈദികരില്‍ ഒരാള്‍ കീഴടങ്ങിയത് മറ്റുള്ളവര്‍ക്ക് മേല്‍ സമ്മര്‍ദമുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണസംഘം. അതേസമയം ചോദ്യംചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ഫാ. ജോബ് മാത്യുവിനെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങില്ല.
കറുകച്ചാല്‍ കരുണഗിരി ആശ്രമത്തിലെ ഫാ. ജോബ് മാത്യുവാണ് കൊല്ലത്തു െ്രെകംബ്രാഞ്ച് അന്വേഷണസംഘത്തിനു മുന്‍പാകെ കീഴടങ്ങിയത്.
ഇയാളെ കോടതി രണ്ടാഴ്ച റിമാന്‍ഡ് ചെയ്ത് പത്തനംതിട്ട സബ് ജയിലിലേക്ക് അയച്ചു. ലൈംഗിക പീഡന കേസില്‍ ഫാ. ജോബ് ഉള്‍പ്പെടെ മൂന്ന് ഓര്‍ത്തഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച ഹൈക്കോടതി തള്ളിയിരുന്നു.
മറ്റു രണ്ടുപേരായ ഒന്നാം പ്രതി ഫാ. സോണി വര്‍ഗീസ്, നാലാം പ്രതി ഫാ. ജെയ്‌സ് കെ.ജോര്‍ജ് എന്നിവരെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഇവര്‍ കീഴടങ്ങാതെ മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കുമ്പസാരവിവരം മറയാക്കി ഭാര്യയെ അഞ്ചു വൈദികര്‍ പല തവണ പീഡിപ്പിച്ചെന്നു മേയ് ആദ്യ വാരമാണു പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ആരോപണമുന്നയിച്ചത്.
Next Story

RELATED STORIES

Share it