Flash News

വൈദികര്‍ക്കെതിരായ ലൈംഗികാരോപണം: അന്വേഷണം ആരംഭിച്ചു

പത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്‌സ് സഭ വൈദികര്‍ക്കെതിരായ ലൈംഗികാരോപണ വിവാദത്തില്‍ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യുവിന്റെ നേതൃത്വത്തില്‍ ഇന്നലെ ഇരയുടെ ഭര്‍ത്താവിന്റെ മൊഴിയെടുത്തു. മൂന്നംഗ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥസംഘമാണ് മൊഴിയെടുക്കാന്‍ മല്ലപ്പള്ളിയിലെ വീട്ടിലെത്തിയത്. രാവിലെ എട്ടരയ്ക്ക് ആരംഭിച്ച മൊഴിയെടുക്കല്‍ ആറുമണിക്കൂറോളം നീണ്ടു. തന്റെ കൈവശമുള്ള തെളിവുകളുടെ പകര്‍പ്പുകള്‍ അന്വേഷണസംഘത്തിന് കൈമാറിയെന്ന് ഭര്‍ത്താവ് മാധ്യമങ്ങളോടു പറഞ്ഞു. ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഡിജിപിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ചു വൈദികര്‍ ഇടവകയിലെ ഭര്‍തൃമതിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഭര്‍ത്താവിന്റെ പരാതി. സംഭവം വിവാദമായെങ്കിലും ഇരയായ യുവതിയോ ബന്ധുക്കളോ പരാതി നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് വിഎസ് പരാതി നല്‍കിയത്. സഭാസമിതി യഥാര്‍ഥ തെളിവുകള്‍ അവര്‍ക്കു നല്‍കാന്‍ ആവശ്യപ്പെട്ടതില്‍ സംശയമുണ്ടെന്ന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ അഭിപ്രായപ്പെട്ടു. ഇരയെ സ്വഭാവഹത്യ ചെയ്യുന്നതരത്തില്‍ നവമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നതായും അവര്‍ പറഞ്ഞു.















Next Story

RELATED STORIES

Share it