World

വൈദികന്റെ അറസ്റ്റ്: തുര്‍ക്കിയെ ഉപരോധിക്കുമെന്ന് യുഎസ്

ആങ്കറ: ചാരപ്രവര്‍ത്തനം, തീവ്രവാദം എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത യുഎസ് പുരോഹിതനെ തുര്‍ക്കി ഉടന്‍ വിട്ടയച്ചില്ലെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎസിന്റെ ഭീഷണി. വൈദികനായ ആന്‍ഡ്രൂ ക്രെയ്ഗ് ബ്രന്‍സണ്‍ ആണ് തുര്‍ക്കിയില്‍ അറസ്റ്റിലായത്്.  വൈദികനെ എത്രയും പെട്ടെന്ന് വിട്ടയക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആല്ലാത്തപക്ഷം തുര്‍ക്കിക്കെതിരേ ഉപരോധമടക്കമുള്ള ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് കഴിഞ്ഞദിവസം മുന്നറിയിപ്പു നല്‍കി.എന്നാല്‍ പെന്‍സിന്റെ ഭീഷണിയെ തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലൂത്ത് കാവൂസ് ഒഗ്‌ലു അപലപിച്ചു.  തുര്‍ക്കിയോട് ആരും ആജ്ഞാപിക്കേണ്ട. ആരില്‍ നിന്നുള്ള ഭീഷണിയെയും തങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it