ernakulam local

വൈജ്ഞാനിക മേഖലയില്‍ തുടരുന്നത് പാശ്ചാത്യരീതി : ഡോ. കെ എസ് രാധകൃഷ്ണന്‍



ആലുവ: രാജ്യത്തെ വൈജ്ഞാനീക മേഖലയില്‍ തുടരുന്നത് പാശ്ചത്യ രീതിയാണെന്നും, ഇത് അനുകരണ കലയ്ക്ക് തുല്യമാണെന്നും പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ.കെ എസ്  രാധകൃഷ്ണന്‍ പറഞ്ഞു. ഇത് മൂലം നമ്മുടെ കുറവുകള്‍ മനസ്സിലാക്കാന്‍ കഴിയാവസ്ഥയാണു ഉള്ളത്. കുറവുകള്‍ പരിഹരിച്ചു മുന്നോട്ട് പോയാല്‍ മാത്രമണ് നാം നേടുന്ന അറിവ് കൊണ്ട് സമൂഹത്തിനും നമുക്ക് ഗുണം ലഭിക്കുകയുള്ളുന്നെവെന്നും അദ്ദേഹം പറഞ്ഞു. കേരള വേളാര്‍ സര്‍വീസ് സൊസൈറ്റി (കെവിഎസ്എസ്) ജില്ല കമ്മിറ്റി ആലുവ കുട്ടമശ്ശേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വുദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുക്കയായിരുന്നു അദ്ദേഹം. സമുദായത്തിന്റെ അംഗബലം നോക്കിയാണു എല്ലാ രാഷ്ട്രീയ കക്ഷികളും യുവജന നേതാക്കളെ വളര്‍ത്തിയെടുക്കുന്നതെന്നും ഡോ.രാധകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.ജില്ല പ്രസിഡന്റ് കെ ടി മണി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ സി സനല്‍, പഞ്ചായത്തംഗം ബീന ബാബു, സി കെ സുബ്രഹ്മണ്യന്‍, ടി എസ് ഗോപി, ഒ എസ് മണി സംസാരിച്ചു.മനശാസ്ത്ര വിധഗ്ധ ഡോ. ചന്ദ്രമതിയമ്മ, പി ജെ ഷാജു, കെ യു, രജ്ഞിത്ത് വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിച്ചു.
Next Story

RELATED STORIES

Share it