വൈഗ അണക്കെട്ട്  തുറന്നുവിട്ടു

കമളി: മുല്ലപ്പെരിയാറിലെ ജലം സംഭരിച്ചുനിര്‍ത്തുന്ന തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ട് തുറന്നുവിട്ടു. 71 അടി സംഭരണശേഷിയുള്ള വൈഗ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാവിലെയോടെ 68 അടിയിലെത്തി. അണക്കെട്ടിലേക്ക് സെക്കന്റില്‍ 1145 ഘനയടി വെള്ളം ഒഴുകിയെത്തുന്നുണ്ട്.
നാലു ജില്ലകളിലെ കാര്‍ഷികാവശ്യത്തിലേക്കായി സെക്കന്‍ന്റില്‍ 4000 ഘനയടി വീതം വെള്ളമാണ് തുറന്നുവിട്ടിരിക്കുന്നത്. ഇതിലൂടെ രണ്ടു ലക്ഷം ഏക്കര്‍ പ്രദേശം കൃഷിക്ക് ഉപയോഗിക്കാനാവും. ധനമന്ത്രി ഒ പനീര്‍ സെല്‍വമാണ് അണക്കെട്ട് തുറന്നത്. സഹകരണ മന്ത്രി സെല്ലൂര്‍രാജു, തേനി ജില്ലാ കലക്ടര്‍ വെങ്കിടാചലം, മധുര ജില്ലാ കലക്ടര്‍ സുബ്രഹ്മണ്യം, മധുര മേയര്‍ രാജന്‍ ചെല്ലപ്പ എന്നിവര്‍ സന്നിഹിതരായിരുന്നു.
Next Story

RELATED STORIES

Share it