World

വൈഗൂര്‍: മുസ്‌ലിം രാജ്യങ്ങള്‍ മൗനം പാലിക്കുന്നതിനെതിരേ യുഎസ്‌

വാഷിങ്ടണ്‍: മ്യാന്‍മറിലെ റോഹിന്‍ഗ്യന്‍ പീഡനം ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധയിലെത്തിച്ച തുര്‍ക്കി, പാകിസ്താന്‍, ഗള്‍ഫ് രാജ്യങ്ങള്‍ സിന്‍ജിയാങിലെ വൈഗൂര്‍ മുസ്‌ലിംകള്‍ക്കെതിരേ ചൈനീസ് ഭരണകൂടം നടപ്പാക്കുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരേ മൗനം പാലിക്കുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍.
വൈഗൂര്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ നിശ്ശബ്ദത പാലിക്കുന്ന മുസ്‌ലിം രാജ്യങ്ങളോട് ഇതേക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ്സില്‍ നടന്ന വാദം കേള്‍ക്കലിനിടെ സെനറ്റര്‍ ബ്രഡ് ഷെര്‍മാന്‍ അറിയിച്ചു.
റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ സഹായിക്കാന്‍ ശ്രമിച്ചവര്‍ വൈഗൂര്‍ മുസ്‌ലിംകളുടെ കാര്യത്തിലും ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. ചൈനയിലെ സ്വയംഭരണ പ്രദേശമായ സിന്‍ജിയാങില്‍ വൈഗൂര്‍ മുസ്‌ലിംകളെ ഭരണകൂടം ക്രൂരമായി പീഡനങ്ങള്‍ക്കിരയാക്കുന്നതായി യുഎന്‍ കണ്ടെത്തിയിരുന്നു. അനധികൃത തടവുകേന്ദ്രങ്ങളില്‍ 10 ലക്ഷത്തിലധികം മുസ്‌ലിംകളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വെളിപ്പെടിത്തിയതു തൊട്ടു മുമ്പാണ്.
ചരിത്രപരമായ കാരണങ്ങളാലാണ് പാകിസ്താന്‍ വിഷയത്തില്‍ ഇടപെടാന്‍ മടിക്കുന്നതെന്ന് വൈഗൂര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊജക്റ്റ് ചെയര്‍മാന്‍ നുരി തുര്‍കില്‍ സമിതി മുമ്പാകെ അറിയിച്ചു. മലേസ്യയിലെ രാഷ്ട്രീയ നേതാവ് അന്‍വര്‍ ഇബ്രാഹിം മാത്രമാണ് ചൈനയുടെ നടപടികളില്‍ ആശങ്കരേഖപ്പെടുത്തിയ ഏക മുസ്‌ലിം നേതാവെന്നും അദ്ദേഹം പറഞ്ഞു. വൈഗൂര്‍ പൗരന്‍മാരെ നിശ്ശബ്ദരാക്കുന്നതില്‍ ചൈനയ്ക്ക് പാകിസ്താന്‍ പിന്തുണ നല്‍കുന്നുണ്ട്. യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നും വൈഗൂര്‍ വിദ്യാര്‍ഥികളെ വ്യാപകമായി നാടുകടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it