വൈക്കത്ത് പാടശേഖരങ്ങളിലെ കൃഷി ഓരുവെള്ള ഭീഷണിയില്‍
BY kasim kzm8 Feb 2018 4:01 AM GMT
kasim kzm8 Feb 2018 4:01 AM GMT
വൈക്കം: താലൂക്കിലെ പാടശേഖരങ്ങളിലെ കൃഷി ഓരുവെള്ള ഭീഷണിയില്‍. ഉദയനാപുരം, ടിവി പുരം, ചെമ്പ്, മറവന്തുരുത്ത്, വെള്ളൂര്‍, വെച്ചൂര്‍, തലയാഴം പഞ്ചായത്തുകളില്‍ ജാതി, വാഴ, പച്ചക്കറി അടക്കമുള്ള കൃഷിയെ ഓരുവെള്ളം ബാധിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. തോട്ടുവക്കം കണിച്ചേരി വെയിറ്റിങ് ഷെഡിനു സമീപമുള്ള ഒരേക്കറോളം വരുന്ന പൈനുങ്കല്‍ പാടശേഖരത്തിലെ കൃഷി വേമ്പനാട്ടു കായലില്‍ നിന്നും ഓരുവെള്ളം കയറിയതിനെ തുടര്‍ന്ന് നശിച്ചു. വേനല്‍ കടുക്കുന്നതോടെ അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ മുഴുവന്‍ കാര്‍ഷിക വിളകളെയും ഓരുവെള്ളം ബാധിക്കുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. പാടത്ത് വെള്ളം കുറഞ്ഞിട്ടും കര്‍ഷകര്‍ പുറത്തുനിന്നും പാടശേഖരത്തിലേക്ക് വെള്ളം അടിച്ചു കയറ്റി കൃഷി സമര്ത്ഥമാക്കാന് ഭയപ്പെടുകയാണ്. ഉപ്പുവെള്ളം കയറുന്നത് തടയിടുവാന്‍ നിര്‍മിച്ച ഓരുമുട്ടുകള്‍ ഫലപ്രദമല്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഓരുവെള്ളത്തെ തടയിട്ട് കൃഷിയെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നതാണ് കര്‍ഷകരുടെ ആവശ്യം.
Next Story
RELATED STORIES
കഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMTമാസപ്പടി കേസ്: വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി
20 April 2024 6:14 AM GMTവിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
20 April 2024 6:13 AM GMTഎഐ ക്യാമറ വഴി പിഴക്ക് നോട്ടിസയക്കുന്നത് നിര്‍ത്തി കെല്‍ട്രോണ്‍
20 April 2024 6:08 AM GMTകടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
20 April 2024 6:06 AM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMT