Kottayam Local

വൈക്കം സത്യഗ്രഹ സ്മൃതി ഉദ്യാനം മാലിന്യ നിക്ഷേപ കേന്ദ്രമായി

വൈക്കം: കേരള ലളിത കലാ അക്കാദമി ചരിത്രനഗരിക്ക് ഓര്‍മകള്‍ നിലനിലനിര്‍ത്താന്‍ ലക്ഷങ്ങള്‍ മുടക്കി കായലോര ബീച്ചിനു സമീപം നിര്‍മിച്ച സത്യഗ്രഹസ്മൃതി ഉദ്യാനം മാലിന്യ നിക്ഷേപകേന്ദ്രമായി മാറുന്നു.
പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും അവശിഷ്ടങ്ങളും തിങ്ങിനിറഞ്ഞു കിടക്കുന്ന ഇവിടം ഉദ്യാനം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കു ദുരിതമായിരിക്കുകയാണ്. വിഷയത്തില്‍ അധികാരികളുടെ ഇടപെടലുകള്‍ അനിവാര്യമാണെന്നു സന്ദര്‍ശകര്‍ പറയുന്നു. അല്ലാത്തപക്ഷം സ്മൃതി ഉദ്യാനം മുഴുവന്‍ മാലിന്യങ്ങള്‍കൊണ്ട് നിറയുന്ന അവസ്ഥയാവും.
സമീപവാസികളും കെടിഡിസിയും കൂടാതെ രാത്രികാലങ്ങളില്‍ ചിലര്‍ ചാക്കില്‍ കെട്ടിയുമെല്ലാം ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നു.
സ്മൃതി ഉദ്യാനത്തിന്റെ ആരംഭ ഭാഗത്തുതന്നെ മാലിന്യങ്ങള്‍ കിടക്കുന്നത് ഇവിടേക്കു വരുന്നവര്‍ക്കു വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നെന്ന വാര്‍ത്ത പരന്നതോടെ സ്മൃതി ഉദ്യാനം സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടാക്കിയിരിക്കുന്നത്.
സ്മൃതി ഉദ്യാനത്തിനു സമീപം തള്ളുന്ന മാലിന്യങ്ങള്‍ വേമ്പനാട്ടു കായലിനെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കായലിന്റെ തീരങ്ങളിലുള്ള കരിങ്കല്‍ കെട്ടുകളില്‍ മുട്ടയിടാന്‍ എത്തുന്ന കരിമീന്‍ ഉള്‍പ്പെടെയുള്ള മല്‍സ്യങ്ങള്‍ക്കും ഭീഷണിയാണ്.
Next Story

RELATED STORIES

Share it