വൈക്കം വിജയലക്ഷ്മിക്ക് ജീവിതപങ്കാളിയായി ഇനി അനൂപ്‌

കോട്ടയം: മലയാളത്തിന്റെ പ്രിയഗായിക ഡോ. വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍നായരുടെയും ലൈലാ കുമാരിയുടെയും മകന്‍ എന്‍ അനൂപാണ് വരന്‍. ഒക്ടോബര്‍ 22ന് വൈക്കം മഹാദേവക്ഷേത്രത്തില്‍ രാവിലെ 10.30നും 11.30നും ഇടയ്ക്കുള്ള സമയത്ത് അനൂപ് വിജയലക്ഷ്മിയെ മിന്നുചാര്‍ത്തും.
വിജയലക്ഷ്മിയുടെ സംഗീതം ഏറെ ഇഷ്ടപ്പെടുകയും ആരാധകനായി മാറുകയും ചെയ്ത അനൂപ് വിജയലക്ഷ്മിയെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കുകയായിരുന്നു. ഉദയനാപുരം ഉഷാനിവാസില്‍ വി മുരളീധരന്റെയും വിമലയുടെയും ഏകമകളാണ് വിജയലക്ഷ്മി.സെല്ലുലോയ്ഡ് എന്ന മലയാള സിനിമയിലെ 'കാറ്റേ കാറ്റേ നീ പൂക്കാ മരത്തി ല്‍ പാട്ടും മൂളിവന്നു...' എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്രലോകത്ത് കൂടുതല്‍ ശ്രദ്ധനേടിയത്.

Next Story

RELATED STORIES

Share it