Kottayam Local

വൈക്കം ടൗണില്‍ ഗതാഗതക്രമീകരണം ഇന്നു മുതല്‍

വൈക്കം: അഷ്ടമി മഹോല്‍സവത്തോടനുബന്ധിച്ച് വൈക്കം ടൗണില്‍ ഇന്നു മുതല്‍ 10വരെ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വെച്ചൂര്‍ ഭാഗത്തു നിന്നും വരുന്ന കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ ചേരുംചുവട് പാലം വഴി വടക്കോട്ട് തിരിഞ്ഞ് മുരിയംകുളങ്ങര ജങ്ഷനില്‍ വരേണ്ടതും ഈ സ്ഥലത്ത് യാത്രക്കാരെ ഇറക്കിയതിനുശേഷം കെഎസ്ആര്‍ടിസി ബസുകള്‍ പുളിംചുവട്, വലിയകവല വഴി കെഎസ്ആര്‍ടിസി സ്റ്റാന്റിലേക്ക് പോകേണ്ടതുമാണ്. സ്വകാര്യ ബസുകള്‍ മുരിയംകുളങര ജങ്ഷനില്‍ നിന്നും ആറാട്ടുകുളങ്ങര വഴി കിളിയാറ്റുനട ഗ്രൗണ്ടില്‍ എത്തി പാര്‍ക്കു ചെയ്യണം. വെച്ചൂര്‍ ഭാഗത്തു നിന്നും വരുന്ന എറണാകുളം ഭാഗത്തേക്കുള്ള ചെറിയ വാഹനങ്ങള്‍ ആറാട്ടുകുളങ്ങര, ചാലപ്പറമ്പ്, വലിയകവല വഴി യാത്ര തുടരണം. വെച്ചൂര്‍ ഭാഗത്തു നിന്നും ക്ഷേത്രത്തിലേക്കു വരുന്ന ചെറിയ വാഹനങ്ങള്‍ തോട്ടുവക്കം നടുവിലെ പാലം വഴി ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും ആശ്രമം സ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്കു ചെയ്യേണ്ടതാണ്. വെച്ചൂര്‍ ഭാഗത്തേക്കുള്ള സ്വകാര്യ ബസുകള്‍ കിളിയാറ്റുനട പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്നും ആറാട്ടുകുളങ്ങര, ചാലപ്പറമ്പ് വഴി വലിയകവലയില്‍ എത്തി യാത്രക്കാരെ കയറ്റിയതിനു ശേഷം റൗണ്ടാന തിരിഞ്ഞ് ലിങ്ക് റോഡിലൂടെ മുരിയംകുളങ്ങര, ആറാട്ടുകുളങ്ങര വഴി ചേരുംചുവട് പാലത്തിലൂടെ തിരികെ പോകേണ്ടതാണ്. മൂത്തേടത്തുകാവ്, ടിവി പുരം ഭാഗത്തു നിന്നു വരുന്ന ബസുകള്‍ തോട്ടുവക്കം പാലത്തിലെത്തി യാത്രക്കാരെ ഇറക്കിയ ശേഷം അതേ റൂട്ടിലൂടെ തന്നെ മടങ്ങിപോകണം. ഇതേ റൂട്ടില്‍ വരുന്ന ചെറിയ വാഹനങ്ങള്‍ ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും, ആശ്രമം സ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണ്. കോട്ടയം, എറണാകുളം ഭാഗങ്ങളില്‍ നിന്നു വരുന്ന കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ വലിയകവല, കൊച്ചുകവല വഴി സ്റ്റാന്റുകളില്‍ എത്തി അതേ റൂട്ടില്‍ തന്നെ തിരികെ പോകണം. എറണാകുളം ഭാഗത്തു നിന്നും വെച്ചൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വലിയകവല, ലിങ്ക് റോഡ്,  മുരിയംകുളങ്ങര, ആറാട്ടുകുളങ്ങര, ചേരുംചുവട് പാലം വഴി പോകേണ്ടതാണ്.
Next Story

RELATED STORIES

Share it