Flash News

വേള്‍ഡ് ട്രേഡ് സെന്റര്‍ തകരുമ്പോള്‍ മുസ്‌ലിങ്ങള്‍ ആഹ്ലാദിച്ചിരുന്നു; വിവാദ പ്രസ്താവനയുമായി ഡൊണാള്‍ഡ് ട്രമ്പ് വീണ്ടും

വേള്‍ഡ് ട്രേഡ് സെന്റര്‍ തകരുമ്പോള്‍ മുസ്‌ലിങ്ങള്‍ ആഹ്ലാദിച്ചിരുന്നു; വിവാദ പ്രസ്താവനയുമായി ഡൊണാള്‍ഡ് ട്രമ്പ് വീണ്ടും
X
WORLD-CENTRE

ബെര്‍മിങ്ഹാം:അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംമ്പിന്റെ വക വീണ്ടും വിവാദ പ്രസ്താവന. വേള്‍ഡ് ട്രേഡ് സെന്റര്‍ തകരുമ്പോള്‍ അറബികള്‍ ആഹ്ലാദിച്ചിരുന്നതായാണ് ട്രംമ്പ് പ്രസ്താവിച്ചിരിക്കുന്നത്. എബിസി ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംമ്പ് വിവാദ പ്രസ്താവന നടത്തിയിരക്കുന്നത്. ബെര്‍മിങ്ഹാമിലെ പ്രചാരണപരിപാടിക്കിടെയും ട്രംമ്പ് പ്രസ്താവന ആവര്‍ത്തിച്ചിരുന്നു.

വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്ന വാര്‍ത്തയറിഞ്ഞ് ന്യൂ ജഴ്‌സിയിലെ നദീ തീരത്ത് ആയിരകണക്കിന് അറബികള്‍ ആഹ്ലാദപ്രകടനം നടത്തുന്നത് താന്‍ ടെലിവിഷനിലൂടെയാണ് കണ്ടത്. അവര്‍ ആഹ്ലാദപ്രകടനത്തില്‍ എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു--ട്രംമ്പ് പറഞ്ഞു. എന്നാല്‍ ട്രംമ്പിന്റെ പ്രസ്താവന തെറ്റാണെന്ന് ന്യൂ ജഴ്‌സി മേയര്‍ പറഞ്ഞു. വേള്‍ഡ് ട്രേഡ് സെന്റര്‍ തകരുമ്പോള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലെ മുസ് ലിങ്ങള്‍ ആഹ്ലാദിക്കുന്ന വീഡിയോ ക്ലിപ്പിങ്ങുകള്‍ കണ്ടിരുന്നു. എന്നാല്‍ ഇതിന്റെ സത്യം എന്താണെന്നറിയില്ല. തിരഞ്ഞെടുപ്പില്‍ ജയിക്കാനായി ട്രംമ്പ് വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. ട്രംമ്പിന്റെ പ്രസ്താവനകളോട് താന്‍ വിയോജിക്കുന്നതായും മേയര്‍ സ്റ്റീവന്‍ ഫ്്‌ലോപ്പ് പറഞ്ഞു.
മുസ്‌ലിം പള്ളികള്‍ അടച്ചുപൂട്ടണമെന്നും മുസ്‌ലിം പള്ളികള്‍ക്ക് കനത്ത ജാഗ്രത വേണമെന്നും പാരിസ് ആക്രമണത്തിന് ശേഷം ട്രംമ്പ്  പ്രസ്താവിച്ചിരുന്നു.
Next Story

RELATED STORIES

Share it