kannur local

വേളാപുരം-ചാല ബൈപാസ്: രാപകല്‍ ഉപവാസം തുടങ്ങി

കണ്ണൂര്‍: വേളാപുരം-ചാല ദേശീയപാത 66 ബൈപാസിന്റെ അലൈന്‍മെന്റ് മാറ്റിയതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് കെ എം ഷാജി എംഎല്‍എ. വേളാപുരം, തുരുത്തി, കോട്ടക്കുന്ന്, കല്ലുകെട്ടുചിറ കുടിയിറക്ക്‌വിരുദ്ധ സംയുക്ത സമരസമിതി കലക്ടറേറ്റ് പടിക്കല്‍ നടത്തിയ രാപകല്‍ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്പന്നരും നിര്‍ധനരും ഇടകലര്‍ന്ന് താമസിക്കുന്ന പ്രദേശത്ത് സാമ്പത്തികമായി ദുര്‍ബലരായ വിഭാഗത്തെ മാത്രം ബാധിക്കുന്ന വിധത്തിലാണ് അലൈന്‍മെന്റ്.
ഇതിനു പിന്നില്‍ രാഷ്ട്രീയവും മതപരവുമായ കാരണങ്ങളുണ്ട്. അലൈന്‍മെന്റ് മാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വിഐപി ആരാണെന്നു കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരസമിതി കണ്‍വീനര്‍ നിഷില്‍കുമാര്‍ അധ്യക്ഷനായി. സി ആര്‍ നീലകണ്ഠന്‍, വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, സൈനുദ്ദീന്‍ കരിവെള്ളൂര്‍, രാജീവന്‍ എളയാവൂര്‍, രാധാകൃഷ്ണന്‍, സി സീനത്ത്, അനൂപ് ജോണ്‍, വി പുരുഷോത്തമന്‍, പാനയില്‍ കുഞ്ഞിരാമന്‍ സംസാരിച്ചു. സമരഗീതങ്ങളും കലാവിഷ്‌കാരങ്ങളും അരങ്ങേറി. സമരം 13നു വൈകീട്ട് അഞ്ചിന് അവസാനിക്കും.

Next Story

RELATED STORIES

Share it