kozhikode local

വേളത്ത് സിപിഎം- ലീഗ് സംഘര്‍ഷം; വീടുകള്‍ക്ക് നേരെ ബോംബേറ്

കുറ്റിയാടി: സിപിഎം-ലീഗ് സംഘര്‍ഷം തുടരുന്ന വേളം പഞ്ചായത്തിലെ കാക്കുനി നമ്പാംവയലില്‍ എട്ടു വീടുകള്‍ക്ക് നേരെ ബോംബേറ്.
ചങ്ങരംകണ്ടി റഷീദ്, കണ്ണങ്കണ്ടി കുഞ്ഞാലി, ഫൈസല്‍, പാലോളി ഇബ്രാഹിം, തറക്കണ്ടി രാജീവന്‍, തെക്കിനിക്കണ്ടി ബാബു, കണ്ണങ്കണ്ടി കൃഷ്ണന്‍, എന്‍ കെ കാളിയത്ത് എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണം. മിക്ക വീടുകളുടേയും ജനല്‍ചില്ലുകളും ചുമരുകളും വരാന്തയും തകര്‍ന്നു. പിലാക്കൂല്‍ അമ്മദ്ഹാജിയുടെ കാര്‍ അക്രമിസംഘം അടിച്ചുതകര്‍ത്തു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയില്‍ ഇരുമുന്നണികളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. സമാധാനായോഗങ്ങള്‍ക്കു ശേഷം പ്രദേശം ശാന്തതയിലേക്കു നീങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം കാക്കുനിയിലെ ചെറുമണ്ണക്കണ്ടി കുഞ്ഞാലിയുടെ വീടിനു നേരെ ബോംബെറുണ്ടായി. തുടര്‍ന്നാണ് പ്രദേശത്ത് വീണ്ടും സംഘര്‍ഷം ഉടലെടുത്തത്. കുറ്റിയാടി എസ്‌ഐ എ സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പ്രദേശത്ത് ക്യാംപ് ചെയ്യുന്നു. കെ കെ ലതിക എംഎല്‍എയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം നടന്നു. കുറ്റിയാടി സിഐ കുഞ്ഞിമോയിന്‍കുട്ടി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി കെ അബ്ദുല്ല, വടകര തഹസില്‍ദാര്‍, എന്‍ കെ കാളിയത്, ബഷീര്‍, മനോജ് പങ്കെടുത്തു.
Next Story

RELATED STORIES

Share it