kozhikode local

വേളത്തെ ലീഗ് ആക്രമണം : വ്യാപക റെയ്ഡ്



കുറ്റിയാടി: വേളം പഞ്ചായത്തിലെ പൂമുഖത്ത് മുസ്‌ലിം ലീഗ് ആക്രമണത്തില്‍ നിരവധി പോലിസുകാര്‍ക്ക് പരിക്കേല്‍ക്കാനിടയായ സംഭവത്തെതുടര്‍ന്ന് മേഖലയില്‍ കുറ്റിയാടി എസ് ഐ ടി സജീവന്റെ നേതൃത്വത്തില്‍ റെയ്ഡ്— നടത്തി. ലീഗ് ആക്രമണത്തിനിടെ നഷ്ടമായ പോലിസുകാരുടെ ലാത്തിയും ഷീല്‍ഡും കണ്ടെടുത്തു. പോലിസുകാരെ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയത് ലീഗിന്റെ തണലില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ബോയ്‌സ് എന്ന ക്രിമിനല്‍ സംഘമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തരക്കാര്‍ക്ക് ആയുധ പരിശീലനവും മറ്റും നല്‍കാന്‍ ലീഗ് നേതൃത്വം ലക്ഷങ്ങള്‍ ചെലവഴിക്കുന്നതായും സംശയിക്കുന്നു.  ഈ ക്രിമിനലുകളുടെ നേതൃത്വത്തില്‍ വേളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറിലധികം എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കുകയും അത്രയേറെ പ്രവര്‍ത്തകരെ ആക്രമിച്ച്— പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട്‌നിരവധിക്കേസുകള്‍ നിലവിലുണ്ടെങ്കിലും ഇതുവരെയും ആരെയും അറസ്റ്റ്‌ചെയ്തിട്ടില്ല. ലീഗിലെ ഉന്നത നേതൃത്വത്തിന്റെ ഇടപെടലിനെതുടര്‍ന്നാണു ക്രിമിനലുകള്‍ക്ക് വളരാന്‍ എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നതെന്ന് പറയപ്പെടുന്നു.
Next Story

RELATED STORIES

Share it