kozhikode local

വേളത്തുണ്ടായ അക്രമങ്ങള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളില്‍ നിന്നുണ്ടായ പാകപ്പിഴയെന്ന് യൂത്ത് ലീഗ്‌



കോഴിക്കോട്: വേളത്തുണ്ടായ അക്രമങ്ങള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളില്‍ നിന്നുണ്ടായ പാകപ്പിഴയെന്ന് മുസ്്‌ലിം യൂത്ത് ലീഗ്. വേളത്തെ സംഭവങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ബഹുജന സംഘടന എന്ന നിലയ്ക്ക് എല്ലാതരം ആളുകളും യുത്ത് ലീഗിലുണ്ട്്. അവിടെ ബോധപൂര്‍വമായി തെറ്റ് ചെയ്തവരെ തിരുത്തിക്കുമെന്നും അതില്‍ നിന്നുണ്ടായ അവബോധം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുമെന്നും കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ നേതാക്കള്‍ പറഞ്ഞു. അവിടെ ഉണ്ടായത് തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നു. പ്രദേശത്ത് അക്രമങ്ങളുണ്ടാക്കാന്‍ നാദാപുരം ഡിവൈഎസ്പി ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് എസ്ഡിപിഐ പ്രകടനത്തിന് അനുമതി നല്‍കിയത്. നാദാപുരത്ത് അതിവൈകാരികമായ വിഷയമാണുള്ളത്. യൂത്ത് ലീഗ് അവരെ പിന്തുണക്കാറില്ല. അക്രമങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.സമകാലിക രാഷ്ട്രീയം ചര്‍ച്ചചെയ്യുന്നതിന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ ടാഗോര്‍ ഹാളില്‍ യൂത്ത് മീറ്റ് സംഘടിപ്പിക്കും. രാവിലെ 10ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3.30ന് സംഘപരിവാര ഫാഷിസം ജനാധിപത്യ പ്രതിരോധം വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ എംപിമാരായ മണിശങ്കര്‍ അയ്യര്‍, ഇ ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍  ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍, ജനറല്‍ സെക്രട്ടറി കെ കെ നവാസ്, ഖജാഞ്ചി പി പി റഷീദ്, ജാഫര്‍ സാദിഖ്, എ കെ ഷൗക്കത്തലി, എ ഷിജിത്ത് ഖാന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it