kozhikode local

വേളം തിരിക്കോത്ത് മുക്കില്‍ ബിജെപി അഴിഞ്ഞാട്ടം

വേളം: വേളം തിരിക്കോത്ത് മുക്കില്‍ ഇന്നലെ രാത്രി പ്രതിഷേധപ്രകടനത്തിന്റെ മറവില്‍  ബിജെപി അഴിഞ്ഞാട്ടം. ത്രിപുരയിലെ ബിജെപി ആക്രമണത്തിനെതിരെ കഴിഞ്ഞ ദിവസം സിപിഎം പ്രതിഷേധപ്രകടനം നടത്തിയതിനെ തുടര്‍ന്നായിരുന്നു  ബിജെപി അഴിഞ്ഞാട്ടം.
സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയുടെ കൊടിമരം നശിപ്പിച്ചെന്ന് ആരോപിച്ച് രാത്രി ഒമ്പതുമണിയോടെ പ്രകടനമായെത്തിയ ബിജെപി പ്രവര്‍ത്തകര്‍ തിരിക്കോത്ത് മുക്കില്‍ ബോംബെറിഞ്ഞുവെങ്കിലും പൊട്ടാത്തതിനാല്‍ വലിയ അപകടത്തില്‍ നിന്ന് പ്രദേശവാസികള്‍ രക്ഷപ്പെടുകയായിരുന്നു.
കേളോത്ത് മുക്കിലും തിരിക്കോത്ത് മുക്കിലുമുള്ള ഫല്‍ക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിക്കുകയും പ്രകോപനമുദ്രാവാക്യങ്ങളും വിളിച്ചായിരുന്നു ബിജെപിയുടെ പരിഭ്രാന്തി പരത്തിയുള്ള പ്രകടനം.
സംഭവസ്ഥലത്തേക്കു കുതിച്ചെത്തിയ കുറ്റിയാടി എസ് ഐ ഹരീഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം റോഡില്‍ പൊട്ടാതെ കിടന്ന രണ്ടു സ്റ്റീല്‍ ബോംബുകള്‍ കസ്റ്റഡിയിലെടുത്തു.
Next Story

RELATED STORIES

Share it