ernakulam local

വേലിയേറ്റം രൂക്ഷം : കായലോര മേഖലയിലെ താമസക്കാര്‍ ദുരിതത്തില്‍



പള്ളുരുത്തി: കനത്ത വേലിയേറ്റത്തെ തുടര്‍ന്ന് കായലോര മേഖല ദുരിതക്കയത്തില്‍. വൃശ്ചിക മാസത്തിനു മുന്നോടിയായി വേലിയേറ്റം അനുഭവപ്പെടാറുണ്ടെങ്കിലും ഇത്തവണത്തെ വേലിയേറ്റത്തില്‍ കായലോരത്തെ വീടുകള്‍ പലതും വെള്ളക്കെട്ടിലായി.പെരുമ്പടപ്പ്, കോണം, പഷ്ണിത്തോട്, ചിറക്കല്‍, കുതിരക്കൂര്‍കരി, ഇടക്കൊച്ചി തുടങ്ങിയ ഇടങ്ങളെല്ലാം വെള്ളക്കെട്ട് ഭീഷണിയിലാണ്. കായലിലെ ചെളിവെള്ളം മുറ്റത്ത് നിറഞ്ഞതോടെ ദുരിതം ഇരട്ടിയായി. വെള്ളക്കയറ്റത്തിനൊപ്പം പോളപ്പായലും കരയിലേക്ക് എത്തുന്നുണ്ട്.കായല്‍ തീരത്തെ കല്‍ക്കെട്ടിന്റെ അശാസ്ത്രീയ നിര്‍മാണവും വെള്ളം കരയിലേക്ക് തള്ളാന്‍ കാരണമാവുന്നുണ്ട്. കായലുമായി ബന്ധപ്പെട്ടു കിടക്കുന്ന കാനകളിലൂടെയും വെള്ളം വന്‍തോതില്‍ കയറുന്നുണ്ട്. ഒഴുക്കില്ലാതെ കിടന്ന നഗരസഭയുടെ കാനകളിലെ മാലിന്യവും വെള്ളത്തിനൊപ്പം കരയിലേക്ക് എത്തിയതും പൊതുജനത്തിന് ബുദ്ധിമുട്ടായി. കായല്‍ നശീകരണവും കൈയേറ്റവും മൂലം കായലിടങ്ങള്‍ ഇല്ലാതായതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Next Story

RELATED STORIES

Share it