palakkad local

വേറിട്ട പ്രതിഷേധവുമായി സാംസ്‌കാരിക പ്രവര്‍ത്തകര്‍

പാലക്കാട്: കത്‌വ രസാന ഗ്രാമത്തിലെ എട്ടുവയസ്സുകാരിയെ മയക്കുമരുന്ന് നല്‍കി തടങ്കലില്‍വച്ച് കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ രക്ഷപ്പെടുത്താനുള്ള സംഘ് പരിവാറിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് പാലക്കാട് നഗരത്തില്‍ വേറിട്ട പ്രതിഷേധം. വെളിച്ചം തെളിച്ച് മനുഷ്യത്വം തേടിയുള്ള യാത്ര സംഘടിപ്പിച്ചാണ് ഒരു കൂട്ടം സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
എട്ടു വയസ്സുകാരി തീര്‍ത്ഥ യാത്ര ഉദ്ഘാടനം ചെയ്തു. അഞ്ചുവിളക്കിനു മുന്നില്‍ നിന്നും ആരംഭിച്ച യാത്ര സ്‌റ്റേഡിയം ബസ് സ്റ്റാന്റില്‍ സമാപിച്ചു. സംസ്‌കാര സാഹിതി ജില്ലാ ചെയര്‍മാന്‍ ബോബന്‍ മാട്ടുമന്ത അധ്യക്ഷനായി. ആര്‍ രഞ്ജന, ഡോ. കെ വി മനോജ്, ലിജോ പനങ്ങാടന്‍, സിറാജ് കൊടുവായൂര്‍, ഗിരീഷ് നൊച്ചുള്ളി, എന്‍ വിനേഷ്, ഹരിദാസ് മച്ചിങ്ങല്‍, സിബിന്‍ ഹരിദാസ്, രമേശ് മങ്കര, ഗീതമ്മ, ജയ്‌സണ്‍ ചാക്കോ, കലാധരന്‍ ഉപ്പുംപാടം സംസാരിച്ചു.
പട്ടാമ്പി: കത്‌വ രസാന ഗ്രാമത്തിലെ എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതികളെ രക്ഷപ്പെടുത്താനുള്ള സംഘ്പരിവാര്‍ നീക്കത്തില്‍ തിരുവേഗപ്പുറ കൈപ്പുറത്ത് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. തിരുവേഗപ്പുറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷെമീര്‍ പുഴക്കല്‍, സെക്രട്ടറി മന്‍സുര്‍ പുളിക്കല്‍, മുഹമ്മദ് കുട്ടി പൈലിപ്പുറം, കെ എം നാസര്‍, സജിര്‍ പപ്പടപ്പടി, മുഹമ്മദ് മൗലവി നേതൃത്വം നല്‍കി. കൈപ്പുറത്ത് നിന്നാരംഭിച്ച പ്രകടനം കൂര്‍ക്ക പറമ്പില്‍ അവസാനിച്ചു.
Next Story

RELATED STORIES

Share it