malappuram local

വേറിട്ട പ്രചാരണവുമായി മലയംപറമ്പത്ത് പുരുഷോത്തമന്‍

വളളിക്കുന്ന്: ഒരു ജനകീയ ബദലിന് വേണ്ടി 10ാം വാര്‍ഡില്‍ വേറിട്ട പ്രചാരണവുമായി ഒറ്റയാള്‍ പ്രചാരണവുമായി രംഗത്തിറങ്ങുകയാണ് കുറിയപ്പാടം മലയംപറമ്പത്ത് പുരുഷോത്തമന്‍. പത്താംവാര്‍ഡില്‍ ചുരുങ്ങിയ വര്‍ഷം കൊണ്ട് മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് ചെയ്യാന്‍ സാധിക്കാത്ത സാമൂഹ്യ സേവനപാതയിലെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ താന്‍ ചെയ്തത് എണ്ണിപ്പറഞ്ഞാണ് സ്വന്തം ചിലവില്‍ നോട്ടീസും ബോര്‍ഡുകളും പ്രദര്‍ശിപ്പിച്ചാണ് പുരുഷോത്തമന്റെ പ്രചാരണം.മെഴുകി തിരിയാണ് പുരുഷോത്തമന്റെ അടയാളം.

10 ാം വാര്‍ഡില്‍ റോഡ് കമ്മറ്റി പ്രസിഡന്റ് എന്ന നിലയില്‍ 25 സെന്റ് സ്വന്തം ഭൂമി ഉപയോഗപ്പെടുത്തി പഞ്ചായത്ത് റോഡ് നിര്‍മിച്ചു. കുത്തകകമ്പനി മോണ്‍സാന്റോയുടെ റൗണ്ടപ്പ് എന്ന കളനാശിനി റെയില്‍വേ ട്രാക്കിന് സമീപങ്ങളില്‍ തളിച്ചപ്പോള്‍  ഒറ്റക്ക് തടഞ്ഞ് വാര്‍ത്തയില്‍ ഇടം പിടിച്ചിരുന്നു. പത്താം വാര്‍ഡില്‍ കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് മറ്റൊരു സ്വതന്ത്രന് പിന്‍തുണ നല്‍കിയിരിക്കയാണ്.

എല്‍ഡിഎഫ് ആകട്ടെ പികെ വേലായുധനെയാണ് രംഗത്തിറക്കിയത്. പത്താം വാര്‍ഡില്‍ വന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൊഴുക്കുമ്പോള്‍ വന്‍വിജയ പ്രതീക്ഷയിലാണ് പുരുഷോത്തമന്‍.
Next Story

RELATED STORIES

Share it