Second edit

വേറിട്ടുപോവല്‍



സ്പാനിഷ് റിപബ്ലിക്കില്‍ നിന്ന് വേറിട്ടുപോവാനുള്ള കാറ്റലോണിയയുടെ നീക്കങ്ങള്‍ സൃഷ്ടിച്ച രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുകയാണ്. ഇറ്റലിയില്‍ ചില പ്രവിശ്യകള്‍ സ്വയംഭരണം ആവശ്യപ്പെടുന്നുണ്ട്. ബ്രിട്ടിഷ് ഭരണസംവിധാനത്തില്‍ നിന്ന് വിട്ടുപോവണമെന്ന സ്‌കോട്ട്‌ലന്‍ഡിലെ ദേശീയവാദികളുടെ ആവശ്യം പ്രബലമാണ്. ഐറിഷ് റിപബ്ലിക്കന്‍ ആര്‍മിയും സമാനമായ ആവശ്യമാണ് ഉന്നയിക്കുന്നത്. യൂറോപ്പില്‍ പലയിടത്തും ദേശീയതയുടെ അടിസ്ഥാന ആശയങ്ങള്‍ തന്നെ ചോദ്യംചെയ്യപ്പെടുന്നു എന്നു സാരം. അമേരിക്കയും വിഘടനവാദ ഭീഷണിയില്‍ നിന്നു വിമുക്തമല്ല. കാലഫോര്‍ണിയയാണ് തങ്ങള്‍ക്ക് അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്ന് വ്യത്യസ്തമായ അസ്തിത്വം വേണമെന്ന് ആവശ്യപ്പെടുന്നത്. 'കാലഫോര്‍ണിയ ഫ്രീഡം കോ അലിഷന്‍' എന്ന പേരിലാണ് യുദ്ധവിരുദ്ധ-ഫെമിനിസ്റ്റ്-ഹരിത രാഷ്ട്രീയക്കാര്‍ ഒരു കുടക്കീഴില്‍ അണിനിരക്കുകയും സ്വാതന്ത്ര്യത്തിനു വേണ്ടി ഒപ്പുശേഖരണം നടത്തുകയും ചെയ്യുന്നത്. കാലഫോര്‍ണിയ അമേരിക്കയില്‍ നിന്നു വിട്ടുപോവണമെന്നു പറയുന്നവര്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന വാദം, തങ്ങള്‍ സാമ്പത്തികമായി ചൂഷണം ചെയ്യപ്പെടുന്നു എന്നതാണ്. ഗവണ്‍മെന്റിന് നികുതിവകയില്‍ കാലഫോര്‍ണിയ 3.70 ബില്യണ്‍ ഡോളര്‍ നല്‍കുന്നു. എന്നാല്‍, 3.34 ബില്യണ്‍ ഡോളര്‍ മാത്രമേ ഫെഡറല്‍ ഗവണ്‍മെന്റ് സംസ്ഥാനത്ത് ചെലവാക്കുന്നുള്ളൂ. ഈ ചൂഷണത്തില്‍ നിന്നു വിമുക്തമാവാന്‍ വേറിട്ടുപോരുക മാത്രമാണ് വഴിയെന്നത്രേ വിഘടനവാദികളുടെ കാഴ്ചപ്പാട്.
Next Story

RELATED STORIES

Share it