വേര്‍പിരിഞ്ഞ ദമ്പതികള്‍ കുഞ്ഞിനു ചികില്‍സ നല്‍കിയില്ല; ഹൈക്കോടതി ഇടപെട്ടു

കൊച്ചി: ദാമ്പത്യപ്രശ്‌നങ്ങളാല്‍ വേര്‍പിരിഞ്ഞ് ജീവിക്കുന്ന ദമ്പതികള്‍ കരള്‍രോഗം ബാധിച്ച ഒമ്പതുമാസമായ കുഞ്ഞിനെ ചികില്‍സിക്കാത്തതിനെതിരേ ഹൈക്കോടതി ഇടപെട്ടു. കുഞ്ഞിന് ഉടന്‍ ചികില്‍സ ഉറപ്പാക്കാന്‍ പോലിസിനും ആശുപത്രി അധികൃതര്‍ക്കും ജസ്റ്റിസ് സി കെ അബ്ദുര്‍റഹീം, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
ഭാര്യയോടൊപ്പം താമസിക്കുന്ന കുഞ്ഞിനു ചികില്‍സ നിഷേധിക്കുന്നതായി ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശിയായ ബഷീറാണു കോടതിയെ സമീപിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികില്‍സയ്ക്കായി 5000 രൂപ കെട്ടിവയ്ക്കുകയും മുഖ്യമന്ത്രിയുടെ ചികില്‍സാനിധിയില്‍ നിന്നു മൂന്നുലക്ഷം രൂപ അനുവദിക്കുകയും ചെയ്‌തെങ്കിലും ഭാര്യയും ഭാര്യാ പിതാവും കുഞ്ഞിനെ ചികില്‍സിക്കാന്‍ തയ്യാറാവുന്നില്ലെന്നാരോപിച്ചാണു ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.
ചികില്‍സാസഹായം തേടി എസ്ബിടി തിരുവനന്തപുരം ബ്രാഞ്ചിലുള്ള അക്കൗണ്ട് നമ്പര്‍ സഹിതം ഭാര്യ പത്രപ്പരസ്യം ചെയ്തിരുന്നതായും ഹരജിക്കാരന്‍ ആരോപിച്ചു. ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നങ്ങളുടെ പേരില്‍ കുട്ടിക്കു ചികില്‍സ നിഷേധിക്കുന്നതായി, കോടതി നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയ പൂജപ്പുര എസ്‌ഐ കോടതിയെ അറിയിച്ചു. തുടര്‍ന്ന് എസ്ബിടി മാനേജരെയും പോലിസ് കമ്മീഷണറെയും കോടതി കേസില്‍ കക്ഷിചേര്‍ ത്തു.
കമ്മീഷണര്‍ വിഷയത്തില്‍ വ്യക്തിപരമായി ശ്രദ്ധനല്‍കണമെന്നും എത്രയും വേഗം കുട്ടിയെ ആശുപത്രിയിലാക്കാന്‍ പോലിസ് നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. ഹരജി വീണ്ടും 14ന് പരിഗണിക്കും.
Next Story

RELATED STORIES

Share it