World

വേര്‍ജിന്‍ ഐലന്റ്‌സില്‍ ജയം; ഹിലരിക്ക് ഇനി വേണ്ടത് 60 പ്രതിനിധികള്‍

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിനിര്‍ണയത്തിനായുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വേര്‍ജിന്‍ ഐലന്റ്‌സ് കോക്കസില്‍ ഹിലരി ക്ലിന്റനു ജയം.
വേര്‍ജിന്‍ ഐലന്റ്‌സില്‍ 694 പ്രതിനിധികള്‍ (ഡെലഗേറ്റ്) ഹിലരി ക്ലിന്റന് അനുകൂലമായി വോട്ട് ചെയ്തു. 84.2 ശതമാനം വോട്ടുകളാണ് കോക്കസില്‍ ഹിലരി നേടിയത്. 12 ശതമാനം വോട്ടുകള്‍ മാത്രമാണ് മുഖ്യ എതിരാളി ബെര്‍ണി സാന്‍ഡേഴ്‌സിനു നേടാനായത്. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി പ്രൈമറിയും കോക്കസും നടത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് വേര്‍ജിന്‍ ഐലന്റ്‌സ്.
നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശം സമര്‍പിക്കുന്നതിനായി ഹിലരിക്ക് ഇനി 60 പ്രതിനിധികളുടെ പിന്തുണ മാത്രം നേടിയാല്‍ മതി.
ആകെ 2383 പ്രതിനിധികളുടെ പിന്തുണയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് നാമനിര്‍ദേശം സമര്‍പിക്കാന്‍ വേണ്ടത്. നിലവില്‍ 2323 പ്രതിനിധികളുടെ പിന്തുണ ഹിലരി നേടി. 1547 പേരുടെ പിന്തുണയാണ് സാന്‍ഡേഴ്‌സിനുള്ളത്.
ന്യൂജഴ്‌സി, കാലഫോര്‍ണിയ അടക്കമുള്ള ആറു സംസ്ഥാനങ്ങളിലെ പ്രൈമറി നാളെ നടക്കും. ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലാണ് അവസാനത്തെ വോട്ടെടുപ്പ്. ഈ മാസം 14നാണ് തലസ്ഥാനനഗരം ഉള്‍ക്കൊള്ളുന്ന ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലെ പ്രൈമറി.
Next Story

RELATED STORIES

Share it