kozhikode local

വേനല്‍ മഴ: മലയോര മേഖലയില്‍ വന്‍ നാശം



കുറ്റിയാടി: കഴിഞ്ഞദിവസം വൈകീട്ട് മഴയോടൊപ്പം ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ കിഴക്കന്‍ മലയോര മേഖലയില്‍ വന്‍ കൃഷിനാശം. നാഗമ്പാറ, പൊയിലോംചാല്‍,  കരിങ്ങാട്, പശുക്കടവ് എന്നിവിടങ്ങളില്‍ ഏക്കറുകണക്കിനു തെങ്ങ്,  കവുങ്ങ്, വാഴ, ഗ്രാമ്പു, മരച്ചീനി, കാപ്പി, കൊക്കൊ തുടങ്ങിയ കൃഷികളാണു നശിച്ചത്. മിക്കയിടങ്ങളിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ ബാങ്കുകളില്‍ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത് കൃഷിചെയ്തുവരുന്ന വിളകളാണു നശിച്ചത്. കാവിലുമ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ചന്ദ്രന്റെ ഇരുനില വീടിനുമുകളില്‍ തെങ്ങ് കടപുഴകി വീണു. വീട് ഭാഗികമായി തകര്‍ന്നു. വളയന്നൂരില്‍ ശക്തമായ ചുഴലിക്കാറ്റില്‍ തെങ്ങ് കടപുഴകി വീണു മൂന്നിലധികം വൈദ്യുതിത്തൂണുകള്‍ തകര്‍ന്നു. മണിക്കൂറിലധികം മേഖലയില്‍ വൈദ്യുതി തടസം നേരിട്ടു. നാശം വിതച്ച പ്രദേശങ്ങള്‍ ജനപ്രതിനിധികള്‍, റവന്യൂ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it