malappuram local

വേനല്‍ മഴ തുണയായി; നിലമ്പൂര്‍ കാടുകള്‍ തീ മുക്തമായി

നിലമ്പൂര്‍: വേനല്‍മഴ ഇത്തവണ നിലമ്പൂര്‍ കാടുകളെ തീയില്‍നിന്ന് രക്ഷിച്ചു. മുന്‍വര്‍ഷങ്ങളില്‍ കാട്ടുതീ ഹെക്ടര്‍ കണക്കിന് വനമേഖലയെ വിഴുങ്ങിയപ്പോള്‍ കാട്ടുതീ മുക്തമാണ് ഇത്തവണ നിലമ്പൂരിലെ പ്രധാന വനമേഖലകള്‍. ആകെ 10 ഹെക്ടറിന് താഴെ മാത്രമാണ് കാട്ടുതീ പടര്‍ന്നത്. പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും ആദിവാസികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ വനംവകുപ്പ് നടത്തിയ ബോധവല്‍കരണവും കാട്ടുതീ പ്രതിരോധത്തിന് കാരണമായി. പ്രധാന വനമേഖലകളെ സംരക്ഷിക്കുന്നതിനായി നടപ്പാക്കിയ സേവ് നാടുകാണി, സേവ് പന്തീരായിരം കാംപയിനും വിജയംകണ്ടു.
തോട്ടം ഉടമകള്‍ക്കും ബോധവല്‍ക്കരണം നല്‍കിയിരുന്നു. വനത്തിനുള്ളില്‍ മുളം കാടുകള്‍ ഇത്തവണ കത്തി നശിച്ചിട്ടില്ല.  കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ നാട്ടിലേയ്ക്ക് ഭക്ഷണം തേടി എത്തുന്നത് കുറയാന്‍ ഇത് ഇടയാക്കുമെന്നാണ് വനപാലകര്‍ പറയുന്നത്. 2017ല്‍ നിലമ്പൂര്‍ കാടുകള്‍ വ്യാപകമായ കാട്ടുതീയില്‍ നശിച്ചിരുന്നു.
Next Story

RELATED STORIES

Share it