palakkad local

വേനല്‍ മഴയിലെ ഇടിമിന്നല്‍ : മുന്‍കരുതല്‍ എടുക്കണമെന്ന്

പാലക്കാട്:ജില്ലയില്‍ വേനല്‍മഴ തുടരുന്ന സാഹചര്യത്തില്‍ ഇടിമിന്നലിനെതിരെ മുന്‍കരുതലെടുക്കണമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.  വേനല്‍മഴയ്ക്കിടെയുണ്ടാവുന്ന ഇടിമിന്നലുകള്‍ അപകടകരമാണെങ്കിലും  മുന്‍കരുതലുകളും സുരക്ഷാ മാര്‍ഗങ്ങളും വഴി ഇടിമിന്നലില്‍ നിന്ന്്  രക്ഷനേടാമെന്ന്് കെഎസ്ഇബി പാലക്കാട് , ഡിവിഷന്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ് നാഗരാജന്‍, ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ വി എച്ച് മുഹമ്മദ് എന്നിവര്‍ അറിയിച്ചു. താരതമ്യേന ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇടിമിന്നലിന്റെ തീവ്രത വര്‍ധിക്കും.  അശ്രദ്ധയിലൂടെയും അറിവില്ലായ്മയിലൂടെയുമാണ് കൂടുതല്‍ അപകടങ്ങളും ഉണ്ടാകുന്നത്.   താഴെ കൊടുക്കുന്ന സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിലൂടെ ഒരു പരിധി വരെ അപകടങ്ങളില്‍ നിന്ന് ഒഴിവാകാം.ബഹുനില കെട്ടിടങ്ങളില്‍ സുരക്ഷാചാലകം സ്ഥാപിക്കുക, ഇടിമിന്നലിന്് സൂചന ലഭിക്കുന്നതിന് മുമ്പേ വൈദ്യുതി ഉപകരണങ്ങളുടെ വൈദ്യൂതിബന്ധം വിച്ഛേദിക്കുക, പരമാവധി സ്വിച്ചുകള്‍ ഓഫാക്കി വെയ്ക്കുക.മിന്നലിനെ ആകര്‍ഷിക്കുന്നതിനാല്‍ സ്വര്‍ണം, വെള്ളി പോലുള്ള ആഭരണങ്ങള്‍ ആ സമയം ഒഴിവാക്കുക.തുറസായ പ്രദേശങ്ങളില്‍ നില്‍ക്കാതിരിക്കുക, വൈദ്യുതി ഉപകരണങ്ങളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കുക, മരങ്ങളുടെ ചുവട്ടില്‍ അഭയം തേടാതിരിക്കുക.മെറ്റല്‍ ഗേറ്റ്, ഗ്രില്‍ എന്നിവ സ്പര്‍ശിക്കാതിരിക്കുക, പാദം നിലത്തു സ്പര്‍ശിക്കാതെ മരക്കസേരകളില്‍ ഇരിക്കുക, ലോഹ വസ്തുകളില്‍ നിന്ന്് അകലം പാലിക്കുക,     വെള്ളത്തിലൂടെ ഇടിമിന്നലിന്റെ വൈദ്യുതിതരംഗങ്ങള്‍ പെട്ടെന്ന് പ്രവഹിക്കുമെന്നതിനാല്‍ നദികള്‍, കുളങ്ങള്‍, തടാകങ്ങള്‍, കടല്‍ തുടങ്ങിയ ജലാശയങ്ങളില്‍ നിന്ന് മാറി  നില്‍ക്കുക. ഈ സമയങ്ങളില്‍ കുളി ഒഴിവാക്കുക തുടങ്ങിയവയാണ് മുന്‍കരുതലുകള്‍.റിങ് കണ്ടക്ടറുകള്‍ സ്ഥാപിക്കുക വഴി ഉയരമുള്ള വൃക്ഷങ്ങളിലൂടെ വീടിനകത്തേക്ക് പ്രവേശിക്കുന്ന മിന്നല്‍ പിണരുകളില്‍ നിന്നും  രക്ഷ നേടാം.  ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്—സ് അംഗീകരിച്ച നിബന്ധനങ്ങള്‍ക്കനുസൃതമായിട്ടായിരിക്കണം മിന്നല്‍ സുരക്ഷാചാലകങ്ങള്‍ സജ്ജീകരിക്കേണ്ടത്. ഈ ചാലകങ്ങളില്‍ പതിക്കുന്ന മിന്നലിന്റെ ഊര്‍ജം എര്‍ത്തിങ് സംവിധാനം വഴി കെട്ടിടത്തിന്റെ പുറത്തേക്ക് പ്രവഹിക്കുന്നതിനാല്‍ കെട്ടിടം സുരക്ഷിതമാവും
Next Story

RELATED STORIES

Share it