Alappuzha local

വേനല്‍ ചൂട്; ഇളനീര്‍ വിപണി സജീവം

ആലപ്പുഴ: വേനല്‍ കനത്തതോടെ വഴിയോരങ്ങളിലും കടകളിലും ഇളനീര്‍ വിപണി സജീവം. തണ്ണിമത്തന്‍, പഴച്ചാറുകള്‍, കരിക്ക് എന്നിവയുടെ വില്‍പ്പനയാണ് പൊടിപൊടിക്കുന്നത്. പകല്‍സമയത്തെ കനത്ത ചൂടിന് ആശ്വാസം തേടിയാണ് ജനങ്ങള്‍ ഇവകളെ ആശ്രയിക്കുന്നത്.
ശരീരതാപനിലയെ നിയന്ത്രിച്ചു നിര്‍ത്താനുള്ള കഴിവും സാധാരണക്കാര്‍ക്കു പ്രാപ്യമായ വിലയുമാണ് തണ്ണിമത്തനെ ജനങ്ങളുടെ പ്രിയപ്പെട്ട പാനീയമാക്കി മാറ്റുന്നു. വഴിയോരങ്ങളില്‍ ആരംഭിച്ച താല്‍ക്കാലിക വില്‍പന ശാലയില്‍ 500 കിലോ തണ്ണിന്‍മത്തന്‍ വരെ വിറ്റുപോവുന്നതായി പറയുന്നു. ശരീരത്തിലുണ്ടാകുന്ന ജല നഷ്ടം ലഘൂകരിക്കാനും ചൂട് കൂടുമ്പോഴുള്ള ശാരീരിക അസ്വസ്ഥതകള്‍ പരിഹരിക്കാനും ഇവ സഹായിക്കും.
കിലോയ്ക്ക് 15രൂപ മുതല്‍ 20രൂപവരെ ഈടാക്കിയാണ് വില്പന. സാധാരണ തണ്ണിമത്തന്‍ കിലോ 15രൂപ പ്രകാരം ലഭിക്കുമ്പോള്‍ കിരണ്‍ ഇനത്തില്‍ പെട്ട ചെറിയ തണ്ണിമത്തനു 20രൂപയാണ് കിലോയ്ക്കു വില. കുരു അധികമില്ലാത്തതിനാല്‍ ഈ ഇനം തണ്ണിമത്തനാണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ വാങ്ങുന്നതിലേറെയും. മറ്റു ജ്യൂസുകള്‍ക്കു വിപണിയില്‍ കുറഞ്ഞത് 30രുപ നല്കുമ്പോള്‍ തണ്ണിമത്തന്‍ ജ്യൂസിനു 15രൂപയാണ് ഈടാക്കുന്നത്. ചിലയിടങ്ങളില്‍ പത്തുരൂപയ്ക്കും വില്‍പന നടത്തുന്നുണ്ട്.
സാധാരണ ഒരു വില്‍പന കേന്ദ്രത്തില്‍ ദിവസം 500കിലെ തണ്ണിമത്തന്‍ വിറ്റുപോവുന്നുണ്ട്. 200ജ്യൂസുകളും ദിവസേന വില്‍പന നടക്കുന്നതായി വ്യാപാരികള്‍ പറയുന്നു. ചൂട് ക്രമാതീതമായി ഉയരുന്നതിനാല്‍ വരും ദിവസങ്ങളിലും ഇവകളുടെ ആവശ്യം വര്‍ധിക്കും. ചില്ലറവില്‍പന കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ടുതവണ എന്നതരത്തില്‍ തമിഴ് നാട്ടില്‍ നിന്നും ലോറിക്കാണ് തണ്ണിമത്തന്‍ എത്തിക്കുന്നത്. മൊത്ത വില്പനകേന്ദ്രത്തില്‍ രണ്ടു ദിവസത്തിലൊരിക്കല്‍ ലോഡെത്തുന്നു. ചെന്നൈക്കു സമീപ ഗ്രാമങ്ങളിലെ വിളവെടുപ്പ് കാലമായതോടയാണ് കൂടുതലായി തണ്ണിമത്തനുകള്‍ കേരളത്തിലേക്കു എത്തിത്തുടങ്ങിയത്.
കീടനാശിനി ഉപയോഗത്തിന്റെ കുറവും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും കീടനാശിനി പ്രയോഗം വന്‍ തോതിലാണെന്നും പ്രചാരണമുണ്ടായിരുന്നു. ദീര്‍ഘദൂര യാത്രക്കാരും വഴിയോരങ്ങളിലെ തണ്ണിമത്തന്‍ വിപണിയെ ഏറെ ആശ്രയിക്കുന്നു.
Next Story

RELATED STORIES

Share it