kasaragod local

വേനല്‍ ചൂടില്‍ ആവികളും വറ്റി വരളുന്നു

കാഞ്ഞങ്ങാട്: ഏത് വേനലിലും വെള്ളത്തിന്റെ നിറസാന്നിധ്യമാണ് കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളിലെയും ആവികള്‍. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും കുടാതെ മനുഷ്യനും ഇത്തരം ആവികള്‍ കടുത്ത വേനലിലും വറ്റാത്തതിനാല്‍ ഉപാകരപ്രദമായിരുന്നു.
കൃഷിക്കടക്കമുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് ഇത്തരം ആവികളില്‍ നിന്നുള്ള ജലം കാഞ്ഞങ്ങാടിലെ ജനങ്ങള്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ കടുത്ത വേനലില്‍ കാഞ്ഞങ്ങാട് റെയില്‍വേ പാതയ്ക്ക് അരികിലായി ഒഴുകി നീങ്ങുന്ന ആവികള്‍ എല്ലാം വറ്റി വരളുകയാണ്.
ഇതു കാരണം കഷ്ടത്തിലാവുന്നത് മനുഷ്യരെക്കാള്‍ ഉപരി ആവികളിലെ ജലത്തെ ആശ്രയിക്കുന്ന പക്ഷികളും മൃഗങ്ങളുമാണ്.
കൊക്കുകള്‍ അടക്കമുള്ള പക്ഷികള്‍ പൂര്‍ണമായും ദാഹം അകറ്റാനും വേയിലില്‍ ശരീരം നനയ്ക്കാനും ആവികളെയാണ് ആശ്രയിക്കുന്നത്.
പായലുകളടക്കമുള്ളവ കെട്ടി ആവിയിലെ ഉള്ള ജലവും മാലിന്യം കുന്നുകൂടി നില്‍ക്കുന്നുണ്ട്. കാഞ്ഞങ്ങാട് നഗരസഭയടക്കമുള്ള സംവിധാനങ്ങള്‍ വരും കാലത്തെ മനുഷ്യര്‍ക്ക് കൂടി ഉപകാരപ്രദമാവുന്ന രൂപത്തില്‍ ആവികള്‍ സംരക്ഷിക്കാന്‍ മു ന്നോട്ട് വരണമെന്നാവശ്യം ശക്തമാണ്.
Next Story

RELATED STORIES

Share it