വേനല്‍ കനത്തു; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 110 അടി

കുമളി: വേനല്‍ കനത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 110 അടിയായി കുറഞ്ഞു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മുല്ലപ്പെരിയാര്‍ മേഖലയില്‍ ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. ചൂടു കൂടിയതോടെ തടാകത്തിലെ ജലത്തിന്റെ ബാഷ്പീകരണവും കൂടി.
ജലനിരപ്പ് താഴ്ന്നതോടെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോവുന്ന വെള്ളത്തിന്റെ അളവും കുറച്ചു. കുടിവെള്ളത്തിനായി സെക്കന്‍ഡില്‍ 200 ഘനയടി വെള്ളം മാത്രമാണ് കൊണ്ടുപോവുന്നത്. കഴിഞ്ഞവര്‍ഷം അണക്കെട്ടിലെ ജലനിരപ്പ് രണ്ടുതവണ തമിഴ്‌നാട് 142 അടിയില്‍ എത്തിച്ചിരുന്നു. വേനല്‍ക്കാലത്തും വൈ ദ്യുതോല്‍പാദനം ലക്ഷ്യമിട്ടാണ് കൂടുതല്‍ ജലം മുല്ലപ്പെരിയാറ്റില്‍ സംഭരിച്ചത്. വേനല്‍മഴ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇവിടെ സംഭരിച്ചിരുന്ന വെള്ളം കൃഷിക്കെന്ന പേരില്‍ തമിഴ്‌നാട്ടിലേക്ക് ഒഴുക്കി. ഇതാണ് ജലനിരപ്പ് ഇത്രയധികം താഴാന്‍ കാരണമായത്. ജലനിരപ്പ് താഴുന്നതോടെ തടാകത്തിലെ മണല്‍ത്തിട്ടകളും മരക്കുറ്റികളും ദൃശ്യമായിത്തുടങ്ങി. ഇത് തേക്കടിയിലെ ബോട്ടിങിനെയും സാരമായി ബാധിക്കാനിടയുണ്ട്. വരുംദിവസങ്ങളില്‍ മേഖലയില്‍ ശക്തമായ മഴ ലഭിച്ചില്ലെങ്കില്‍ നിലവിലുള്ള സ്ഥലത്തു നിന്ന് ബോട്ട്‌ജെട്ടി മാറ്റേണ്ടിവരും.
Next Story

RELATED STORIES

Share it