palakkad local

വേനല്‍ കനത്തതോടെ വ്യാജ കുപ്പിവെള്ളം വിപണിയില്‍ സജീവം

പാലക്കാട്: വേനല്‍കനക്കുന്നതോടെ അനധികൃത കുപ്പിവെള്ള യൂനിറ്റുകളും സജീവം. ഇത്തരത്തില്‍ അനധികൃത കുടിവെള്ളക്കമ്പനികള്‍ ലൈസന്‍സുള്ള കമ്പനികള്‍ക്കു ഭീഷണിയാവുമ്പോഴും പരിശോധനകള്‍ നടക്കുന്നില്ല. അംഗീകൃത കുപ്പിവെള്ളക്കമ്പനികള്‍ നല്‍കുന്നതിനേക്കാളും കൂടുതല്‍ കമ്മീഷന്‍ ലഭിക്കുന്നതിനാല്‍ വ്യാപാരികള്‍ മുന്‍തൂക്കം നല്‍കുന്നതും ഇത്തരം വ്യാജന്മാര്‍ക്കാണ്. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ ഉല്‍പാദനച്ചെലവ് 4 മുതല്‍ 6 രൂപവരെയാണ്.
ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ നിയമങ്ങളോ ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങളോ പാലിക്കാതെയാണ് വ്യാജകമ്പനികളുടെ പേരില്‍ കുടിവെള്ളം വില്‍ക്കുന്നത്. നിയമപ്രകാരം ലൈസന്‍സുള്ള കുപ്പിവെള്ളത്തിന്  കോപര്‍, മഗ്നീഷ്യം, കാല്‍സ്യം, അയേണ്‍, സോഡിയം, ക്ലോറിന്‍, മാംഗനീസ് തുടങ്ങിയവ നിശ്ചിത അളവില്‍ ഉണ്ടാവണം. അനധികൃത കുപ്പിവെള്ള കമ്പനികള്‍ വിതരണം ചെയ്യുന്ന വെള്ളത്തില്‍ ഇതിന്റെയളവുണ്ടോയെന്നോ ഇത് കൂടുതലോ കുറവോയെന്നോ പരിശോധിക്കപ്പെടുന്നില്ല.
ഇത്തരം മാനദണ്ഡങ്ങള്‍ പാലക്കാത്ത കുപ്പിവെള്ളം ഉപയോഗിക്കുന്നവരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
ഇതിനു പുറമെ ഇതര സംസ്ഥാനങ്ങളിലുമെത്തുന്ന കുപ്പിവെള്ളക്കമ്പനികളും വിപണിയില്‍ സജീവമാണ്. കല്യാണം, സമ്മേളനങ്ങള്‍, മറ്റുപരിപാടികള്‍ക്കാവശ്യമായ ചെറിയ ബോട്ടിലുകളില്‍ നല്‍കുന്ന വെള്ളത്തിന്റെ ഗുണനിലവാരപരിശോധന പോലും വഴിപാടാവുകയാണ്.
Next Story

RELATED STORIES

Share it