palakkad local

വേനല്‍ കനത്തതോടെ ജില്ലയില്‍ വൈദ്യുതി മുടക്കം പതിവാകുന്നു

ഒലവക്കോട:് ജില്ലയില്‍ വേനല്‍ കനത്തതോടെ വൈദ്യുതി മുടക്കം പതിവാകുന്നു. പകല്‍ സമയത്ത് പോലും നിരവധി തവണ വൈദ്യുതി തടസപ്പെടുന്ന അവസ്ഥയാണുള്ളത്. നിലവില്‍ പ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെങ്കിലും അടിക്കടിയുണ്ടാവുന്ന വൈദ്യുതി മുടക്കം ജനങ്ങളെ  പ്രതിസന്ധിയിലാക്കുകയാണ്.
വീടുകളിലേതിനു പുറമെ വൈദ്യുതി മുടക്കം ഏറെ ദുരിതത്തിലാക്കുന്നത് വ്യാപാര സ്ഥാപനങ്ങളെയാണ്. ബേക്കറികളിലും കൂള്‍ബാറുകളിലും കൂടുതല്‍ സമയത്തെ വൈദ്യുതി മുടക്കം വ്യാപാരത്തെ ബാധിക്കുകയാണ്. ഐസ്‌ക്രീം തണുക്കാതെ വെള്ളമായി പോവുന്നതും കൂള്‍ഡ്രിംഗ്‌സും തണുക്കാത്തതും വ്യാപാരികളെ ദുരിതത്തിലാക്കുകയാണ്. ഇതിനു പുറമെ മെഡിക്കല്‍ ഷോപ്പുകളിലും വൈദ്യുതി മുടക്കം  ബാധിക്കുന്നുണ്ട്. തണുപ്പിച്ച് സൂക്ഷിക്കേണ്ട മരുന്നുള്‍ പാഴായി പോവുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായും വ്യാപാരികള്‍ പറയുന്നു.
വേനല്‍ കനത്തതും ചൂടുകൂടിയതുമാണ് വൈദ്യുതി മുടക്കത്തിന് കാരണം. കഴിഞ്ഞ വര്‍ഷം കഞ്ചിക്കോട് മേഖലയിലും നഗരത്തിലും ട്രാന്‍സ്‌ഫോമറുകള്‍ കത്തിയിരുന്നു. കഞ്ചിക്കോട് അടുത്ത കാലത്തായി ഉന്നത ശേഷിയുള്ള ട്രാന്‍സ്‌ഫോര്‍മറുകള്‍ വൈദ്യുതി പ്രതിസന്ധിക്കു പരിഹാരമായി സ്ഥാപിച്ചിട്ടുണ്ട്. സ്ഥാപനങ്ങള്‍ ഭൂരിഭാഗവും ശീതീകരിച്ചതിനാല്‍  അടുത്ത കാലത്തായി വൈദ്യുതി ഉപയോഗം വര്‍ധിച്ചതായാണ് പറയപ്പെടുന്നത്..
Next Story

RELATED STORIES

Share it