വേനല്‍ കടുത്തു; ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ നടപടി സ്വീകരിക്കാതെ മില്‍മ

ശാസ്താംകോട്ട (കൊല്ലം): വേനല്‍ കടുത്തതിനെ തുടര്‍ന്ന് കന്നുകാലിവളര്‍ത്തല്‍ പ്രതിസന്ധിയിലായിട്ടും മില്‍മ ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ നടപടി സ്വീകരിക്കുന്നിെല്ലന്ന് ആക്ഷേപം. മുന്‍ വര്‍ഷങ്ങളില്‍ ഇതേ കാലയളവില്‍ കര്‍ഷകര്‍ക്ക് മില്‍മ ഇന്‍സെന്റീവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ വര്‍ഷം മാര്‍ച്ച് ആയിട്ടും ഇതിനു നടപടിയുണ്ടായില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
ക്ഷീരകര്‍ഷകര്‍ സംഘത്തി ല്‍ നല്‍കുന്ന ഓരോ ലിറ്റര്‍ പാലിനും നിലവിലുള്ള വിലയേക്കാള്‍ രണ്ടുരൂപ അധികം നല്‍കുന്നതായിരുന്നു പദ്ധതി. ജനുവരി യാവുമ്പോള്‍ തന്നെ പദ്ധതി പ്രഖ്യാപിക്കുകയും വേനല്‍ നീണ്ടുപോവുന്നതിനനുസരിച്ച് കൂടുതല്‍ മാസങ്ങളില്‍ ഇതു നല്‍കുകയും ചെയ്യുമായിരുന്നു. സംഘങ്ങള്‍ വഴിയാണ് കര്‍ഷകര്‍ക്ക് അധികവില നല്‍കുന്നത്. സംഘങ്ങള്‍ മില്‍മയ്ക്ക് നല്‍കുന്ന പാലിന്റെ അളവിനനുസരിച്ച് ഓരോ ലിറ്റര്‍ പാലിനും രണ്ടുരൂപ വീതം മില്‍മ ക്ഷീരസംഘങ്ങള്‍ക്ക് പിന്നീട് നല്‍കും. സംഘങ്ങള്‍ പ്രാദേശിക വില്‍പന നടത്തുന്ന പാലില്‍ നിന്നുള്ള വരുമാനത്തില്‍ നിന്ന് ബാക്കി തുക കണ്ടെത്തണം. വേനല്‍ കൂടുതല്‍ കടുത്തതോടെ ഉല്‍പാദനച്ചെലവു വളരെയേറെ വര്‍ധിച്ച ക്ഷീരകര്‍ഷകര്‍ക്ക് ഇത് ഒരു പരിധിവരെ അനുഗ്രഹമായിരുന്നു.
വര്‍ഷങ്ങളായി മില്‍മ, കാലിത്തീറ്റയ്ക്ക് നല്‍കിവന്നിരുന്ന സബ്‌സിഡി കഴിഞ്ഞ മാസം മുതല്‍ പിന്‍വലിച്ചിരുന്നു. അതു ക്ഷീരകര്‍ഷകര്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അതിനു പിന്നാലെയാണ് വേനല്‍ കടുത്തിട്ടും പാലിന് ഇന്‍സെന്റീവ് പ്രഖ്യാപിക്കാതെ മില്‍മ ക്ഷീരകര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നത്.
Next Story

RELATED STORIES

Share it