Pathanamthitta local

വേനല്‍ കടുത്തതോടെ പന നൊങ്ക് വിപണി സജീവമാവുന്നു

പത്തനംതിട്ട: വേനല്‍ച്ചൂടിന്റെ തളര്‍ച്ചയില്‍ ശരീരത്തിന് ഉന്മേഷം നല്‍കാന്‍ പനം നൊങ്ക് എത്തിത്തുടങ്ങി. തമിഴ്‌നാട്ടിലെ ചെത്തുപനയില്‍ വിളവ് എത്തിയ നെങ്കുകളാണ് വഴിവിപണിയില്‍ വ്യാപകമായിരിക്കുന്നത്. നൊങ്ക് ഒന്നിന് 10 രൂപയാണ് ഈടാക്കുന്നത്. ഇതില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന അക്കാനിക്ക് ഗ്ലാസ് ഒന്നിന് 15 രൂപയുമാണ്. ഏറെ പോഷകഗുണമുള്ളതും ശരീരം തണിപ്പിക്കാനുള്ള കഴിവുമുള്ളതാണ് നൊങ്ക്. തമിഴ്‌നാട്ടിലെ തെങ്കാശി, ചുരണ്ട തുടങ്ങിയ സ്ഥലത്തു നിന്നുമാണ് നൊങ്ക് തെക്കന്‍ കേരളത്തിലെ വിപണയില്‍ എത്തുന്നത്. നൊങ്കിന്റെ ഉള്ളിലെ ജെല്ല് പോലുള്ള അക കാമ്പാണ് ഭക്ഷ്യയോഗ്യമായ ഭാഗം. നൊങ്കില്‍ മൂന്ന് അറകളിലാണ് കാമ്പ് ഉള്ളത്. ചെറിയ മധുരം ഉള്ള ഇത് പ്രമേഹ രോഗികള്‍ക്കു പോലും കഴിക്കാം. ഇതില്‍ നിന്നുള്ള അക്കാനി എന്ന ദ്രാവകം പനം കല്‍ക്കണ്ടം ഉണ്ടാക്കന്‍ ഉപയോഗിച്ചു വരുന്നു.
Next Story

RELATED STORIES

Share it